കാസർകോട് പി.എസ്.സി. ഓഫീസിൽ തീപ്പിടിത്തം
കാസർകോട് : നഗരത്തിൽ പുലി ക്കുന്ന് റോഡിലെ പി.എസ്.സി. ഓഫീസിലെ ജനറേറ്റർ റൂമിന് തീപിടിച്ചു. ശനിയാഴ്ച രാവിലെ 10.40-ഓടെയാണ് സംഭവം. ഓഫീസിന്റെ മുകൾനിലയിൽ വെൽഡിങ് ജോലിക്കിടെ തീപ്പൊരി വീണ് തീപിടിച്ചതാകാമെന്നാണ് സംശയം. ജനറേറ്ററിലുള്ള റബ്ബർഭാഗം കത്തിനശിച്ചു. ബെയറിങ്ങും നശച്ചിട്ടുണ്ട്. 10,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. കാസർകോട് അഗ്നിരക്ഷാസേനയെത്തി തീയണച്ചു.