മംഗളൂരുവില്‍ അമ്പതുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി
നാടറിഞ്ഞത് മൂന്നു ദിവസത്തിന് ശേഷം.
മംഗളൂരു: വീട്ടില്‍ തനിച്ചായിരുന്ന അമ്പതുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. മംഗളൂരു കൊണാജെക്ക് സമീപമുള്ള ബെല്ലേരിയിലാണ് സംഭവം. ബല്ലേരിയിലെ കുസുമ (50)യെയാണ് ശനിയാഴ്ച രാവിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ട്. കൊണാജെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ആസ്പത്രിയില്‍ മൃതദേഹപരിശോധന നടത്തിയപ്പോഴാണ് കുസുമ ബലാത്സംഗം ചെയ്യപ്പെട്ടതായി വ്യക്തമായത്. ബലാത്സംഗം ചെറുത്തപ്പോള്‍ കുസുമയെ കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസ് നിഗമനം. ഘാതകനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.