ചട്ടഞ്ചാൽ ടാറ്റാ കോവിഡ് ആശുപത്രി മെഡിക്കൽ കോളേജാക്കാൻ ഉന്നതതല ആലോചനകൾ മുറുകി, ഉക്കിനടുക്ക കോളേജിന്റെ അനുബന്ധ കേന്ദ്രമാക്കാനും സാധ്യത,
സ്പെഷ്യൽ റിപ്പോർട്ട് :കെ. എസ്. ഗോപാലകൃഷ്ണൻ
കാസർകോട് :കോവിഡ് പ്രതിരോധ യത്നങ്ങളുടെ ഭാഗമായി കോർപറേറ്റ് കമ്പനിയായ ടാറ്റ ചട്ടഞ്ചാലിൽ നിർമിച്ച് സംസ്ഥാന സർക്കാരിന് കൈമാറിയ അതിനൂതന ആശുപത്രി സമൂച്ച യം ഒരു മെഡിക്കൽ കോളേജാക്കി മാറ്റാൻ സർക്കാർ ഉന്നത കേന്ദ്രങ്ങളിൽ ആലോചനകൾ മുറുകി. ഈ വിഷയം മുഖ്യമന്ത്രിയുടെയും ആരോഗ്യ വകുപ്പിന്റെയും മുന്തിയ പരിഗണയിലാണ്. സർക്കാരിന്റെ പുതിയ നീക്കം പ്രാ വർത്തികമായാൽ ജില്ലയിലെ സർക്കാർ ഉടമസ്ഥതയിലുള്ള രണ്ടാമത്തെ മെഡിക്കൽ കോളേജായി ചട്ടഞ്ചാൽ കോവിഡ് ആശുപത്രി മാറും.അതേസമയം, ഭാവിയിൽ ഉക്കിനടുക്ക മെഡിക്കൽ കോളേജിന്റെ മെഡിക്കൽ ബ്ലോക്കാക്കി ചട്ടഞ്ചാൽ കോവിഡ് ആശുപത്രിയെ മാറ്റുമെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്.അങ്ങനെ വരികയാണെങ്കിൽ ഉക്കിനടുക്കയിൽ അഡ്മിനിസ്ട്രേറ്റീവ്,അക്കാദാമിക്ക് ബ്ലോക്കുകൾ പ്രവർത്തിക്കും.
കോവിഡ് മഹാമാരി വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ചട്ടഞ്ചാൽ ആശുപത്രി ഉടൻ പ്രവർത്തന സജ്ജമാകും. ഡോക്ടർമാരടക്കം നാനൂറോളം ജീവനക്കാരെ കണ്ടെത്തുന്നതും ആശുപത്രി സജ്ജീകരണങ്ങൾ ഒരുക്കുന്നതും സർക്കാരിന്റെ ഒരു ഭഗീരഥയത്നമാണ്. ഇതിന് സർക്കാരിന്റെ വിവിധ വകുപ്പുകളിലെ നിരവധി നടപടിക്രമങ്ങൾ മറി കടക്കേണ്ടതുണ്ട്. ഇതിന് ദിവസങ്ങളെ ടുക്കും. അതിനിടയിലാണ് ടാറ്റാ കോവിഡ് ആശുപത്രിയെ മെഡിക്കൽ കോളേജാക്കി മാറ്റണമെന്ന ആശയം സർക്കാരിന് മുന്നിലെത്തിയത്.
അതേസമയം, കാസർകോട് മെഡിക്കൽ കോളേജിനോടനുബന്ധിച്ച് ഒരു സമഗ്ര ഹൃദരോഗ ചികിത്സാ ലയവും സ്ഥാപിക്കണമെന്ന ആവശ്യവും പൊതുസമൂഹത്തിൽ നിന്ന് ഉയർന്നിട്ടുണ്ട്. മംഗളൂരു സ്വകാര്യ ആശുപത്രികളിലെ തീവെട്ടികൊള്ളയിൽ നിന്ന് കാസർകോടിനെ മോചിപ്പിക്കാനും പുതിയ ഹൃദയ ചികിത്സാ കേന്ദ്രം സ്ഥാപിക്കുന്നതിലൂടെ സാധ്യമാകും