ബി.ജെ.പിയുടെ ദേശീയ ഉപാധ്യക്ഷനായി എ.പി അബ്ദുള്ളക്കുട്ടി; കുമ്മനത്തെയും ശോഭാസുരേന്ദ്രനെയും തഴഞ്ഞു.
ന്യൂദല്‍ഹി: ബി.ജെ.പി ദേശീയ ഉപാധ്യക്ഷനായി എ. പി അബ്ദുള്ളക്കുട്ടിയെ തെരഞ്ഞെടുത്തു. ബി.ജെ.പിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതിലാണ് 12 വൈസ്പ്രസിഡന്റുമാരില് ഒരാളായി എ പി അബദുള്ളക്കുട്ടിയെയും തീരുമാനിച്ചത്. സംസ്ഥാന ഉപാധ്യക്ഷനായിരുന്നു എ. പി അബ്ദുള്ളക്കുട്ടി.
കെ സുരേന്ദ്രനെ സംസ്ഥാന പ്രസിന്റായി തെരഞ്ഞെടുത്തപ്പോള്‍ മുന്‍ പ്രസിഡന്റ് കുമ്മനം രാജശേഖരനെയും ശോഭാസുരേന്ദ്രനെയും ദേശീയ തലത്തിലേക്ക് പരിഗണിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സംഘടനാ തലത്തില്‍ ഇപ്പോഴുണ്ടായിരിക്കുന്ന നേതൃമാറ്റത്തില്‍ കുമ്മനം രാജശേഖരനും ശേഭാസുരേന്ദ്രനെയും ഉള്‍പ്പെട്ടിട്ടില്ല.