മേഴ്സികുട്ടിയമ്മയുടെ മക്കള്‍ക്കെതിരായ ഭീഷണി: യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ശ്യാംരാജിനെതിരെ കേസെടുത്തു.
കൊല്ലം :മന്ത്രി മേഴ്സികുട്ടിയമ്മയുടെ മക്കളെ ആക്രമിക്കുമെന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിയുടെ കൊലവിളി
മന്ത്രി മേഴ്സികുട്ടിയമ്മയുടെ മക്കളേയും, പോലീസ് ഉദ്യോഗസ്ഥരുടെ ഭാര്യേയും കുട്ടികളേയും തെരഞ്ഞ് പിടിച്ച് വീടുകയറി ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ശ്യാംരാജിനെതിരെ കുണ്ടറ പോലീസ് കേസെടുത്തു.
ഐ.പി.സി.506 പ്രകാരമാണ് യുവമോര്‍ച്ച നേതാവിനെതിരെ പോലീസ് കേസ്.ഗതാഗതം തടസ്സപെടുത്തിയതിനും, ഹൈക്കാടതി വിധി ലംഘിച്ച് സമരം നടത്തിയതിനും,കൊവിഡ് മാനദണ്ഡങള്‍ ലംഘിച്ചതിനുമെതിരെയാണ് കേസ്.
പാരിപ്പള്ളിയില്‍ മന്ത്രി ജലീലിനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഒളിവില്‍ പോയ യുവമോര്‍ച്ച നേതാക്കളുടെ വീട്ടില്‍ പോയി പോലീസ് അന്വേഷിച്ചതാണ് കൊലവിളി പ്രസംഗം നടത്താനുള്ള പ്രകാപനം. ഡ്യൂട്ടി കഴിഞ്ഞ് മടങുന്ന പോലീസുകാരേയും അവരുടെ മക്കളും ബന്ധുക്കളുടേയും വിവരങള് തന്റെ പക്കല്‍ ഉണ്ടെന്നായിരുന്നു. യുവമോര്‍ച്ച നേതാവിന്റെ ഭീഷണി.