തദ്ദേശ തിരഞ്ഞെടുപ്പ് : അന്തിമ വോട്ടർ പട്ടിക ഒക്ടോബർ ഒന്നിന്
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് തയ്യാറാക്കുന്ന അന്തിമ വോട്ടർപട്ടികയുടെ പ്രസിദ്ധീകരണം ഒക്ടോബർ ഒന്നിലേക്ക് മാറ്റിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്ക്കരൻ അറിയിച്ചു.ചില തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ നിശ്ചിത സമയത്ത് നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
ഇന്ന് പ്രസിദ്ധീകരിക്കാനായിരുന്നു തീരുമാനം.വാർഡ് നറുക്കെടുപ്പിന് നിയന്ത്രണംതദ്ദേശസ്വയംഭരണസ്ഥാപന തിരഞ്ഞെടുപ്പിൽ സംവരണ വാർഡുകളിലേക്കുള്ള നറുക്കെടുപ്പിനു മാനദണ്ഡങ്ങളായി. പാർട്ടി പ്രതിനിധികൾക്കും, പൊതുജനങ്ങൾക്കും നിയന്ത്രണങ്ങളോടെ മാത്രമേ നറുക്കെടുപ്പ് ഹാളിൽ പ്രവേശനം അനുവദിക്കൂ. ഒരു സമയം 30ലധികം പേർക്ക് പ്രവേശനമില്ല. ഓരോ പഞ്ചായത്തിലേയും അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ ഓരോ പ്രതിനിധികൾക്ക് പങ്കെടുക്കാം. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിനൊപ്പം സാമൂഹിക അകലം, മാസ്ക്, സാനിറ്റൈസർ എന്നിവ നിർബന്ധം. കണ്ടെയ്ൻമെന്റ് സോണിലുള്ളവർക്കും, ക്വാറന്റൈനിലുള്ളവർക്കും പ്രവേശനമില്ല.