യുവാവിന്റെ ആത്മഹത്യാ ശ്രമം. ടൗൺ പൊലീസ് ഇന്‍സ്പെക്ടര്‍ക്കെതിരെ കേസെടുക്കണം
കാസര്‍കോട്: വിദ്യാനഗര്‍ ചാലയിലെ പ്രവാസിയായ യുവാവ് ആത്്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പി. രാജേഷിനെതിരെ പ്രേരണക്കുറ്റത്തിന് കേസെടുക്കണമെന്ന് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
മണല്‍ കടത്തുകാരനായ മുസ്ലിം ലീഗ് നേതാവിെന്റ താല്പര്യമനുസരിച്ച് കള്ളക്കേസെടുത്ത് പീഡിപ്പിച്ച വിദ്യാനഗര്‍ ചാലക്കുന്നിലെ രാഹുല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപതിയില്‍ ചികിത്സയിലാണ്. അച്ഛനോടൊപ്പം സ്റ്റേഷനിലെത്തിയ രാഹുലിനെ ഇന്‍സ്പെക്ടര്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ആത്്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.