കൊവിഡിൽ വിറങ്ങലിച്ച് ലോകം, മരണസംഖ്യ 10 ലക്ഷത്തിലേക്ക്; വാക്സില്‍ ലഭ്യമായില്ലെങ്കില്‍ മരണം ഇരട്ടിയാകുമെന്ന് ഡബ്ല്യൂഎച്ച്ഒ
ന്യുയോര്‍ക്ക്: ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 10 ലക്ഷത്തിലേക്ക് എത്തുന്നു. ഒടുവില്‍ പുറത്തുവരുന്ന കണക്കുകള്‍ പ്രകാരം 9.93 ലക്ഷം പേര് മരണമടഞ്ഞു. രോഗബാധ ഈ നിലയില്‍ തുടരുകയും ഫലപ്രദമായ വാക്സിന് വ്യാപകമായി ലഭ്യമാകാതിരിക്കുകയും ചെയ്താല്‍ മരണസംഖ്യ ഇരട്ടിയാകുമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ) മുന്നറിയിപ്പ് നല്കി.
കൊവിഡിനെതിരെ രാജ്യാന്തര തലത്തില്‍ യോജിച്ചുള്ള പ്രവര്‍ത്തനമുണ്ടായില്ലെങ്കില്‍ മരണസംഖ്യ ഉയരുമെന്ന് ഡബ്ല്യൂ.എച്ച്.ഒ എമര്‍ജന്‍സീസ് വിഭാഗം മേധാവി മൈക്ക് റയാന് പറയുന്നു. ചൈനയില്‍ രോഗം സ്ഥിരീകരിച്ച് ഒമ്പതു മാസത്തിനുള്ളിലാണ് 10 ലക്ഷം പേര് മരണത്തിന് കീഴടങ്ങുന്നത്.
ഇതുവരെ 3.27 കോടി ആളുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 9.93 ലക്ഷം പേര് മരണമടഞ്ഞു. 2.41 കോടി ആളുകള്‍ രോഗമുക്തരായി. എന്നാല്‍ 75.94 ലക്ഷം പേര് ചികിത്സയില്‍ തുടരുകയാണ്.
അമേരിക്കയാണ് രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും മുന്നില്‍. ഇവിടെ 72.4 ലക്ഷം പേര് രോഗികളായി. 2.08 ലക്ഷം പേര് മരണമടഞ്ഞു. രണ്ടാമതുള്ള ഇന്ത്യയില്‍ 59 ലക്ഷം പേരിലേക്ക് കൊവിഡ് എത്തി. 93,000 പേര് മരണമടഞ്ഞു. ബ്രസീല്‍ ആണ് മരണത്തില്‍ രണ്ടാമത്. ഇവിടെ 46.9 ലക്ഷം പേര് രോഗികളായി. 1.40 ലക്ഷം പേര് മരണമടഞ്ഞു. റഷ്യയില്‍ 11.36 ലക്ഷം പേര് രോഗികളായപ്പോള്‍ 20,000 പേര് മരണമടഞ്ഞു. കൊളംബിയയാണ് രോഗികളുടെ എണ്ണത്തില്‍ അഞ്ചാമതുള്ളത്. 7.98 ലക്ഷം പേര് ഇവിടെ രോഗികളായി. 25,000 പേര് മരണമടഞ്ഞു.
പെറുവില്‍ 7.94 ലക്ഷം രോഗികളുണ്ട്. 32,000 പേര് മരണമടഞ്ഞു. കൊവിഡിനെ വരുതിയിലാക്കിയ സ്പെയിനില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്നതാണ് ആശങ്ക സൃഷ്ടിക്കുന്ന മറ്റൊരു കാര്യം. ഇവിടെ 7.35 ലക്ഷം പേര് രോഗികളായപ്പോള്‍ 31,000 പേര് മരണമടഞ്ഞു. മെക്സിക്കോയില്‍ 7.20 ലക്ഷം പേര് രോഗികളായി. 75,000 പേര് മരണമടഞ്ഞു. അര്‍ജന്റീനയില്‍ 6.91 ലക്ഷം രോഗികളുണ്ട്. 15,000 പേര് മരണമടഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ രോഗികളുടെ വര്‍ധനവില്‍ കുറവുണ്ട്. 6.68 ലക്ഷം പേര് ഇവിടെ രോഗികളായി. 16,000 പേര് മരണമടഞ്ഞിട്ടുണ്ട്