ബെണ്ടിച്ചാലിൽ കഞ്ചാവ് പിടിച്ച കേസില്‍ രണ്ടു യുവാക്കള്‍ക്ക് നാല് വര്‍ഷം കഠിനതടവും ലക്ഷം രൂപ വീതം പിഴയും
കാസര്‍കോട്: വില്പനക്കായി കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയ കേസില്‍ രണ്ടു യുവാക്കള്‍ക്ക് കഠിനതടവും പിഴയും.
നെക്രാജെ ഗ്രാമത്തില്‍ പൈക്ക കുഞ്ഞിപ്പാറയില്‍ മുഹമ്മദ് ജുനൈസ് (29), നീര്ച്ചാല് കന്നിപ്പാടിയില് മുഹമ്മദ് മുസ്തഫ (27) എന്നിവരെയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ടി.കെ നിര്‍മ്മല നിര്‍മ്മല ശിക്ഷിച്ചത്.
4 വര്‍ഷം വീതം കഠിന തടവിനും ഒരു ലക്ഷം രൂപ വീതം പിഴയടക്കാനുമാണ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറ് മാസം കൂടി തടവനുഭവിക്കണം.
2017 ഏപ്രില്‍ 20ന് രാവിലെ 11 മണിയോടെ ബണ്ടിച്ചാല്‍ മൂടംബയല് ബസ് സ്റ്റോപ്പില്‍ കഞ്ചാവടങ്ങിയ പൊതികളുമായി നില്‍ക്കുകയായിരുന്ന പ്രതികളെ വിദ്യാനഗര്‍ സബ് ഇന്‍സ്പെക്ടറായിരുന്ന മെല്ബിന് ജോസും സംഘവും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടികൂടി പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ 4.220 കിലോ കഞ്ചാവ് കണ്ടെത്തിയത്. അന്നത്തെ സി.ഐയായിരുന്ന ബാബു പെരിങ്ങോത്ത് ആണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ. ബാലകൃഷ്ണന് ഹാജരായി. കേസില്‍ 7 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകളും 7 തൊണ്ടിമുതലുകളും തെളിവായി പ്രോസിക്യൂഷന് ഹാജരാക്കിയിരുന്നു.