ഫാഷൻ ഗോൾഡ് തട്ടിപ്പ്:അന്വേഷണ സംഘം വിപുലമാക്കി കാസർകോട് എസ് പി ഡി. ശില്പയും സംഘത്തിൽ ഖമറുദ്ധീനെ ഉടൻ ചോദ്യം ചെയ്യും.
കാസർകോട്: എം.സി. ഖമറുദ്ദീൻ എം.എൽ.എ പ്രതിയായ ഫാഷൻ ഗോൾഡ് പണമിടപാട് കേസ് അന്വേഷണം ശക്തമാക്കുന്നതിെൻറ ഭാഗമായി ക്രൈം ബ്രാഞ്ച് സംഘത്തെ വിപുലപ്പെടുത്തി. വരുംദിവസങ്ങളിൽ ഭാരവാഹികളുടെ ചോദ്യംചെയ്യലിനും അറസ്റ്റിനും സാധ്യതയുണ്ടെന്ന് ക്രൈംബ്രാഞ്ച് കേന്ദ്രങ്ങൾ വെളിപ്പെടുത്തി.
ക്രൈംബ്രാഞ്ച് ഐ.ജി ഗോപേഷ് അഗർവാളിെൻറ കീഴിൽ കാസർകോട് എസ്.പി ഡി. ശിൽപ, കൽപറ്റ എസ്.പി വിവേക് കുമാർ, എ.ആർ ബറ്റാലിയൻ കമാൻഡൻറ് നവനീത് ശർമ എന്നിവരെക്കൂടി ഉൾപ്പെടുത്തിയാണ് സംഘം വിപുലീകരിച്ചത്. ഡയറക്ടർമാരുടെയും ഭാരവാഹികളുടെയും സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ അന്വേഷണം നടത്തുകയാണ് ലക്ഷ്യം.
ക്രൈംബ്രാഞ്ച് എസ്.പി കെ.കെ. മൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിൽ ഡിവൈ.എസ്.പി സി.കെ. സുധാകരനും മൂന്ന് സി.ഐമാരും ഉൾപ്പെടുന്ന ക്രൈം ബ്രാഞ്ച് ടീമാണ് നിലവിൽ കേസന്വേഷിക്കുന്നത്. അതിനിടെ, എം.സി. ഖമറുദ്ദീൻ എം.എൽ.എക്കെതിരെ ഏഴ് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. ചന്തേരയിൽ അഞ്ചും കാസർകോട്ട് രണ്ടും കേസുകളാണ് പുതുതായുള്ളത്. 73 പേർ പരാതി നൽകി.