നീലേശ്വരം: തൊണ്ണൂറ് വയസ്സായ വൃദ്ധയെ മാനഭംഗപ്പെടുത്തിയെന്ന പരാതിയിൽ നാൽപതുകാരൻ അറസ്റ്റിൽ. നീലേശ്വരം സ്റ്റേഷൻ പരിധിയിലെ കാറളത്തെ ഗോപിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം.
മദ്യപിച്ചു വൃദ്ധയുടെ വീട്ടിൽ അതിക്രമിച്ച് കടന്ന ഗോപി വൃദ്ധയെ കടന്ന് പിടിക്കാൻ ശ്രമിക്കുകയിരുന്നു എന്നാണ് കേസ്.
പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ സ്ത്രീക്ക് വീണ് പരിക്കേറ്റതായും പരാതിയിൽ പറയുന്നു.
വീട്ടിൽ ഒറ്റയ്ക്കായിരുന്ന ഇവരെ ജോലി കഴിഞ്ഞെത്തിയ മകനും മകളും അവശ നിലയിൽ കാണുകയായിരുന്നു. മുഖത്തും കൈക്കും രക്തം കട്ടപിടിച്ചിട്ടുണ്ട്.
ഇവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാനഭംഗപ്പെടുത്തിയെന്ന പരാതിയിൽ
ഗോപിയെ നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തു.