പെരിന്തല്‍മണ്ണ: വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്കി ദളിത് യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സിപിഎം പഞ്ചായത്തംഗത്തെ അറസ്റ്റില്‍. മക്കരപ്പറമ്ബ് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് അംഗമായ ഫെബിന് വേങ്ങശ്ശേരി (37)യെയാണ് പെരിന്തല്‍മണ്ണ എ എസ് പി ഹേമലതയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.
ഈ വര്‍ഷം മാര്‍ച്ച് മുതല്‍ യുവതി താമസിക്കുന്ന വീട്ടിലെത്തി പ്രതി പലതവണ ലൈംഗികമായി പീഡിപ്പിക്കുകയും ഗര്‍ഭിണിയായെന്നറിഞ്ഞതോടെ നിര്‍ബന്ധിച്ച് ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
തുടര്‍ന്ന് അവശനിലയിലായ യുവതിയെ സമീപവാസികളാണ് ആശുപത്രിയിലെത്തിച്ചത്. പിന്നീട് പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മങ്കട പൊലീസ് കേസെടുക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.