കാസര്‍കോട്ട് വീണ്ടും കോവിഡ് മരണം; മഞ്ചേശ്വരം വോര്‍ക്കാടി പുരുഷംകോടിലെ അഹമ്മദ് കുഞ്ഞിയാണ് മരിച്ചത്
മഞ്ചേശ്വരം : കാസര്‍കോട് ജില്ലയില്‍ വീണ്ടും കോവിഡ് മരണം. വോര്‍ക്കാടി പഞ്ചായത്തില്‍ നാലാം വാര്‍ഡ് പുരുഷംകോടിലെ അഹമ്മദ് കുഞ്ഞി (68) യാണ് മരിച്ചത്. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലായിരുന്നു മരണം. ഭാര്യ: ആസ്യുമ്മ. മക്കള്‍: നഫീസ, ഫാത്തിമത്ത് സുഹറ, സാലിഹ്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഖബറടക്കം നടത്തും.ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 73 ആയി.