ലൈഫ് മിഷൻ ക്രമക്കേട് പിടിക്കാൻ സിബിഐ വരുന്നു, കൊച്ചി കോടതിയിൽ റിപ്പോർട്ട് നൽകി കേസെടുത്തു പരാതിക്കാരൻ അനിൽ അക്കര എം എൽ എ.
കൊച്ചി :സംസ്ഥാന സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കി വിവാദങ്ങള്‍ സൃഷ്ടിച്ച ലൈഫ് മിഷന് ക്രമക്കേടില്‍ സിബിഐ കേസെടുത്തു. ഫോറിന് കോണ്ട്രിബ്യൂഷന് ആന്‍ഡ് റഗുലേഷന് ആക്ട് ( എഫ്സിആര്‍എ) നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എറെ വിവാദം സൃഷ്ടിച്ച ലൈഫ് മിഷന് ആരോപണങ്ങളില്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വിജലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പരാതിയുടെ അടിസ്ഥാനത്തില്‍ സിബിഐ കേസ് രജിസ്റ്റര്‍ അന്വേഷണം ആരംഭിക്കുന്നത്. കേസിൽ നിലവിൽ ആരെയും പ്രതി ചേർത്തിട്ടില്ല
വടക്കാഞ്ചേരിയില്‍ റെഡ്ക്രസന്റുമായി ചേര്‍ന്ന് 140 അപ്പാര്‍ട്മെന്റുകള്‍ നിര്‍മിക്കാനുള്ള പദ്ധതിയിയില്‍ കേന്ദ്രാനുമതി ഇല്ലാതെ ഫണ്ട് കൈപറ്റിയതിനാണ് കേസ്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുകള്‍ ഉണ്ടായി, വിദേശ ധന സഹായം സ്വീകരിക്കുന്നതില്‍ ചട്ട ലംഘനങ്ങള്‍ ഉണ്ടായി തുടങ്ങിയ പ്രാഥമിക നിഗമനങ്ങളുടെ പുറത്താണ് ഇപ്പോള്‍ സിബിഐ നടപടി.
വടക്കാഞ്ചേരിയിലെ 20 കോടി രൂപയുടെ പദ്ധതിയില്‍ 9 കോടിയുടെ അഴിമതി നടന്നതായി ആരോപിച്ച് സ്ഥലം എം അനില്‍ അക്കര എംഎല്‍എ സിബിഐ കൊച്ചി യൂണിറ്റിന് പരാതി നല്‍കിയിരുന്നു. ലൈഫ് മിഷന് അധ്യക്ഷനായ മുഖ്യമന്ത്രി, സഹ അധ്യക്ഷനായ തദ്ദേശമന്ത്രി, മുന്‍ സിഇഒ, ഇപ്പോഴത്തെ സിഇഒ, സ്വര്‍ണക്കള്ളക്കടത്തു കേസ് പ്രതികളായ സ്വപ്ന, സരിത്, സന്ദീപ്, യുണിടാക് എംഡി എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. ഫോറിന് കോണ്ട്രിബ്യൂഷന് ആക്ടിന്റെ (2010) ലംഘനം നടന്നെന്നാണ് പരാതിയിലെ പ്രധാന ആരോപണം