ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടക്കും; ആദ്യഘട്ടം ഒക്ടോബര്‍ 28ന്
ന്യൂഡല്‍ഹി> ബീഹാര്‍ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടക്കും.ഒക്ടോബര്‍ 28, നവംബര്‍ 3, നവംബര്‍ ഏഴ് തീയതികളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ പത്തിനാണ് വോട്ടെണ്ണല്‍. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനത്തിലാണ് തീയതി പ്രഖ്യാപിച്ചത്.
243 അംഗ ബീഹാര്‍ നിയമസഭയുടെ കാലാവധി ഒക്ടോബര്‍ 29 നാണ് അവസാനിക്കുന്നത്. കോവിഡ് മഹാമാരിയുടെ കാലത്ത് നടക്കുന്ന ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് ബീഹാറില്‍ നടക്കുകയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പ്രതികരിച്ചു.
രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് പോളിങ് സമയം. ഒരു മണിക്കൂര്‍ അധിക സമയം പോളിങ്ങുണ്ടാകും.80 വയസിന് മുകളിലുള്ളവര്‍ക്ക് തപാല്‍ വോട്ടാണ് സജീകരിച്ചിരിക്കുന്നത്. ക്വാറന്റൈനിലുള്ളവര്‍ക്കും കോവിഡ് രോഗികള്‍ക്കുമാണ് അധികമുള്ള ഒരു മണിക്കൂര്‍ പോളങ്ങെന്നും തെരഞഅഞെടുപ്പ് കമ്മീഷന് പ്രതികരിച്ചു.
തെരഞ്ഞെടുപ്പിന്റെ പേരില്‍ സമൂഹമാധ്യമങ്ങളെ ദുരുപയോഗം ചെയ്യരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പറഞ്ഞു.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ യോഗങ്ങളും കൂട്ടായ്മകളും നിരീക്ഷിക്കാന്‍ തെരഞ്ഞെടുപ്പ്- ആരോഗ്യ ഉദ്യോഗസ്ഥരുണ്ടാകും