നീലേശ്വരത്തെ വിദ്യാര്‍ത്ഥിനി അഞ്ജനയുടെ ദുരൂഹമരണം തീവ്രവാദവിരുദ്ധ സ്ക്വാഡ് അന്വേഷിക്കും;
ഫ്രീ സെക്സും ലഹരി ഉപയോഗവും പോലീസ് ചികയും.
തിരുവനന്തപുരം: തലശേരി ഗവ. ബ്രണ്ണന്‍ കോളേജ് ബിരുദവിദ്യാര്‍ത്ഥിനിയും നീലേശ്വരം പുതുക്കൈ സ്വദേശിനിയുമായ അഞ്ജനാ ഹരീഷിന്റെ ദുരൂഹമരണം സംബന്ധിച്ച് സംസ്ഥാന ആഭ്യന്തരവകുപ്പിന് കീഴിലുള്ള തീവ്രവാദ വിരുദ്ധ സ്ക്വാഡ് അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്ത് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. അഞ്ജനക്കുപുറമെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്ന കൊല്ലം സ്വദേശിനി, കൊട്ടിയം സ്വദേശിനി, ചലച്ചിത്ര പ്രവര്‍ത്തകയായ തൃശൂര്‍ സ്വദേശിനി, നിലമ്പൂര്‍ സ്വദേശിനി എന്നിവരുടെ ദുരൂഹമരണങ്ങളും തീവ്രവാദവിരുദ്ധ സ്ക്വാഡ് അന്വേഷിക്കുന്നുണ്ട്.
മെയ് 21നാണ് അഞ്ജനയെ ഗോവയിലെ ഒരു ഹോസ്റ്റലിന് സമീപം ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത നോര്‍ത്ത് ഗോവയിലെ കല്ലങ്കോട്ട് പൊലീസ് ഇതൊരു ആത്മഹത്യയാണെന്ന നിഗമനത്തിലാണ് എത്തിയത്. അതേസമയം അഞ്ജനയുടെ മൃതദേഹം വിദഗ്ധപോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയപ്പോള്‍ ലൈംഗികാതിക്രമത്തിന് പെണ്‍കുട്ടി ഇരയായതായും കണ്ടെത്തി
അഞ്ജന ആത്മഹത്യ ചെയ്തതല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച് അമ്മ രംഗത്തുവരികയും ഉന്നത പൊലീസ് അധികാരികള്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണവും നടത്തി. കേരളത്തിലെ അറിയപ്പെടുന്ന ഒരു സാമൂഹ്യപ്രവര്‍ത്തകയുടെ മകള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അഞ്ജനക്കൊപ്പം ഹോസ്റ്റലില്‍ താമസിച്ചിരുന്നുവെന്നും ഇവര്‍ക്ക് അഞ്ജനയുടെ മരണവുമായി ബന്ധമുണ്ടെന്നുമാണ് പരാതിയില്‍ വ്യക്തമാക്കിയിരുന്നത്. ഇവരെല്ലാം മയക്കുമരുന്നിന് അടിമകളായിരുന്നുവെന്നും ആരോപണമുയര്‍ന്നിരുന്നു.
കേരള പൊലീസിലെ രഹസ്യാന്വേഷണവിഭാഗവും ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നു. അഞ്ജനയുടെ മരണം സംബന്ധിച്ച് മറ്റ് ചില വിവരങ്ങള്‍ തലശേരി ബ്രണ്ണന്‍ കോളേജിലെ ഒരു പൂര്‍വവിദ്യാര്‍ത്ഥിയില്‍ നിന്ന് രഹസ്യാന്വേഷണവിഭാഗത്തിന് ലഭിച്ചിരുന്നു. ക്യാമ്പസുകളിലും മറ്റും അരാജകത്വം സൃഷ്ടിക്കുന്ന നിരോധിത സംഘടനയില്പെട്ടവരുടെ കെണിയില്‍ അഞ്ജന അകപ്പെട്ടിരുന്നുവെന്നും ഇവര്‍ ലഹരി ഉപയോഗവും സ്വതന്ത്ര ലൈംഗികതയും ജീവിതശൈലിയാക്കിയവരാണെന്നുമാണ് രഹസ്യാന്വേഷണവിഭാഗത്തിന് വിവരം കിട്ടിയത്. മറ്റ് നാലുപേരുടെ മരണവും സമാനസാഹചര്യത്തിലായിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം തീവ്രവാദവിരുദ്ധ സ്ക്വാഡിനെ ഏല്‍പ്പിച്ചത്
അതിനിടെ കോഴിക്കോട് പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര അരാജക സംഘടനയിൽ പെട്ടവരുടെ വലയിലായിരുന്നു അഞ്ജനയെന്ന് പോലീസ് ഉറപ്പാക്കിയിട്ടുണ്ട്. ഇതിൽ പെട്ട ഒരു യുവതി കഞ്ചാങ്ങട്ടെത്തി പോലീസ് സ്റ്റേഷനിൽ നിന്ന് അഞ്ജനയെ മോചിപ്പിച്ച് കൊണ്ടുപോയിരുന്നു.