എം എൽ എ പദവി ഒഴിയണം എം.സി.ഖമറുദ്ദീന്റെ വീട്ടിലേക്ക് ഡി.വൈ.എഫ്.ഐ. മാർച്ച്
പടന്ന : ഫാഷൻ ഗോൾഡ് ജൂവലറി നിക്ഷേപത്തട്ടിപ്പ് കേസിൽ പ്രതിസ്ഥാനത്തുള്ള മഞ്ചേശ്വരം എം.എൽ.എ. എം.സി.ഖമറുദ്ദീന്റെ വീട്ടിലേക്ക് ഡി.വൈ.എഫ്.ഐ. മാർച്ച് നടത്തി. എം.എൽ.എ. സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് എടച്ചാക്കൈയിലെ വീട്ടിലേക്ക് മാർച്ച് നടത്തിയത്. ഡി.വൈ.എഫ്.ഐ. സംസ്ഥാന വൈസ് പ്രസിഡന്റ് എം.വിജിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.കെ.നിഷാന്ത് അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റിയംഗം കെ.സബീഷ്, ജില്ലാ സെക്രട്ടറി സി.ജെ.സജിത്ത്, ജോ. സെക്രട്ടിമാരായ എം.രാജീവൻ, ഷാലു മാത്യു, സെക്രട്ടേറിയറ്റംഗങ്ങളായ രജീഷ് വെള്ളാട്ട്, രതീഷ് നെല്ലിക്കാട്ട് എന്നിവർ സംസാരിച്ചു. കാസർകോട് നാർകോട്ടിക് സെൽ ഡിവൈ.എസ്.പി. എം.അസിനാർ, ചന്തേര ഇൻസ്പെക്ടർ പി.നാരായണൻ, ചീമേനി ഇൻസ്പെക്ടർ എസ്.അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘം നേരത്തേ ഖമറുദ്ദീന്റെ വീട്ടുപരിസരത്ത് നിലയുറപ്പിച്ചിരുന്നു.