കോവിഡ് വ്യാപനമേറുന്നു, കാസർകോട്ട് ഇന്നലെ രണ്ടു മരണം കൂടി ഇതോടെ ജില്ലയിൽ മരിച്ചത് 72 പേർ.
കാസര്‍കോട്: കോവിഡ് ബാധിച്ച് ഇന്നലെ ജില്ലയില്‍ രണ്ടുപേര്‍ കൂടി മരണപ്പെട്ടു. കാസര്‍കോട് കൊറക്കോട് സ്വദേശി അന്തച്ചയുടെ ഭാര്യ ആമിന(69), പടന്ന തെക്കേപ്പുറം സ്വദേശി ടി.കെ.പി ബഷീര്‍(62) എന്നിവരാണ് മരിച്ചത്. ഇതോടെ ഈമാസം കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 34 ആയി. ആകെ 72 പേരാണ് മരിച്ചത്.
ശ്വാസ തടസത്തെ തുടര്‍ന്ന് നാലുദിവസം മുമ്പാണ് കൊറക്കോട് ബിലാല്‍ മസ്ജിദിന് സമീപത്തെ ആമിനയെ തളങ്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ കൊവിഡ് പരിശോധനയില്‍ പോസിറ്റീവ് കണ്ടെത്തി. പിന്നീട് കളനാട് കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നുച്ചയോടെ മരണപ്പെടുകയായിരുന്നു. വൈകീട്ട് അഞ്ചരയോടെ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ തളങ്കര മാലിക്ദീനാര്‍ വലിയ ജുമുഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കി. മക്കള്‍: മുഹമ്മദാലി, റംല, ഹബീബ് റഹ്മാന് (മുന്‍ നഗരസഭാ കൗണ്‍സിലര്‍), സാജു നവാസ്, നസീറ. സഹോദരങ്ങള്‍: അയ്യൂബ് (ഇസ്സത്ത് നഗര്‍ സെക്കന്റ് സ്ട്രീറ്റ്), പരേതനായ യൂസഫ് (ഐ.ടി. റോഡ്)