ഇസ്ലാമിക പ്രചാരകന് സാക്കിര്‍ നായിക്കിനെ കുടുക്കാനൊരുങ്ങി
മോദി സര്‍ക്കാർ, ഓണ്‍ലൈന്‍ വര്‍ഗീയ, വിദ്വേഷ പ്രചാരണങ്ങള്‍ക്ക് തടയിടും
ന്യൂഡല്‍ഹി: ഇസ്ലാമിക മതപ്രചാരകന്‍ സാക്കിര്‍ നായിക്കിന് കുരുക്കുമായി കേന്ദ്ര സര്‍ക്കാര്‍. ഇയാളുടെ വര്‍ഗീയ, വിദ്വേഷ പ്രചാരണങ്ങള്‍ കണക്കിലെടുത്താണ് സാക്കിറിന് വിലക്കേര്‍പ്പെടുത്താനായി കേന്ദ്രം ഒരുങ്ങുന്നത്. ഇത് സംബന്ധിച്ചുള്ള ഐ.ബി റിപ്പോര്‍ട്ടാകും തീരുമാനത്തിന് അടിസ്ഥാനമാകുക. പ്രധാനമായും ഓണ്‍ലൈന്‍ വഴിയുള്ള ഇയാളുടെ പ്രചാരണ മാര്‍ഗങ്ങള്‍ക്കാണ് വിലക്ക് വരുത്തുക.മതപ്രചാരണം ലക്ഷ്യം വച്ചുകൊണ്ട് നടത്തപ്പെടുന്ന സാക്കിറിന്റെ പീസ് ടിവി, മൊബൈല്‍ ആപ്പ്, യൂട്യൂബ് ചാനല്‍, ഫേസ്ബുക്ക് പേജ് എന്നിവയാണ് ഇന്ത്യയില്‍ നിരോധിക്കുക എന്നാണ് വിവരം. അന്തിമ തീരുമാനമായിട്ടില്ലെങ്കിലും ഇത് നടപ്പാക്കുന്നതിനായി കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രാലയത്തില്‍ ഐ.ബി, എന്‍.ഐ.എ മറ്റ് രഹസ്യാന്വേഷണ ഏജന്‍സികള്‍ എന്നിവര്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.നായിക്കിന്റെ സംഘടന, മാദ്ധ്യമങ്ങള്‍ ഉള്‍പ്പടെയുള്ള വിവിധ മാര്‍ഗങ്ങളിലൂടെ ഇന്ത്യയിലെ മുസ്ലിം യുവാക്കളെ തീവ്രവാദ ആശയങ്ങളിലേക്ക് ആകര്‍ഷിക്കുകയും അതുവഴി അവരെ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യുകയാണ് എന്നാണ് ഇന്റലിന്‍ജന്‍സ് ബ്യൂറോ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.സാക്കിര്‍ നായിക്കിന്റെ സംഘടനയ്ക്ക് ജിഹാദി ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നും ഇന്ത്യയില്‍ വിഘടനാവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ചില അറബ് രാജ്യങ്ങളില്‍ നിന്നും ഇയാള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്നും ഐ.ബി കണ്ടെത്തിയിട്ടുണ്ട്.കള്ളപ്പണ ഇടപാട് നടത്തിയതിന്റെ പേരിലും വര്‍ഗീയ ഇടപാടുകളുടെ പേരിലും ഇയാളുടെ പേരില്‍ കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യയില്‍ വരാന്‍ സാധിക്കാത്ത സാഹചര്യമാണ് സാക്കിറിനെങ്കിലും വിവിധ മാദ്ധ്യമങ്ങള്‍ വഴിയുള്ള ഇയാളുടെ വിദ്വേഷ പ്രചാരണങ്ങള്‍ക്ക് യാതൊരു തടസവും നേരിട്ടിട്ടില്ലെന്നും ഐ.ബി വ്യക്തമാക്കുന്നു.ഇത് ഇന്ത്യയുടെ സാമുദായിക ഐക്യത്തിന് കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും ഐ.ബി പറയുന്നു. കേന്ദ്ര ഇലക്ട്രോണിക്സ്/ഐ.ടി മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും ഒത്തുചേര്‍ന്നാണ് ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുക. ദേശീയ അന്വേഷണ ഏജന്‍സിയുടെ ‘മോസ്റ്റ് വാണ്ടഡ്’ പട്ടികയിലുള്ള സാക്കിര്‍ നായിക്ക് തന്റെf ‘മതപ്രചാരണ’ത്തിനായി ഒരു മൊബൈല്‍ ആപ്പ് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയിരുന്നു.