കോവിഡ് ചികിത്സാ കേന്ദ്രത്തിൽ യുവതി കുളിക്കുന്നത് മൊബൈലിൽ പകര്‍ത്താന്‍ ശ്രമിച്ച ഡിവൈഎഫ്ഐ പ്രവര്ത്തകന് അറസ്റ്റില്‍
തിരുവനന്തപുരം :കോവിഡ് കെയര്‍ സെന്ററിലെ കുളിമുറിയില്‍ മൊബൈല്‍ ക്യാമറ വച്ചെന്ന യുവതിയുടെ പരാതിയില്‍ ഡിവൈഎഫ്ഐ പ്രവര്ത്തകന് അറസ്റ്റില്‍. ഡിവൈഎഫ്ഐ നെയ്യാറ്റിന്‍കര ചെങ്കല്‍ ഏരിയ കമ്മിറ്റി പ്രസിഡന്റായ 26-കാരന് ഷാലു
ആണ് അറസ്റ്റിലായത്. കോവിഡ് പോസിറ്റീവ് ആയിരുന്ന ഷാലു ഇവിടെ തന്നെ ചികിത്സയിലായിരുന്നു.
പാറശാല ശ്രീകൃഷ്ണ ഫാര്‍മസി സെന്ററിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലാണ് സംഭവമുണ്ടായത്. ഇവിടെ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവതി കുളിക്കുന്നതിനിടെ ജനലില്‍ മൊബൈല്‍ ക്യാമറ ഓണ്‍ ചെയ്തിരിക്കുന്നത് കണ്ടു. ഇവിടെ തന്നെയുള്ള ബന്ധുവിന്റെ അടുത്ത് യുവതി വിവരം പറയുകയും തുടര്‍ന്ന് മൊബൈല്‍ പരിശോധിച്ചപ്പോള്‍ അത് ഷാലുവിന്റെയാണെന്ന് കണ്ടെത്തുകയുമായിരുന്നു എന്നാണ് വിവരം.
ഇതിനു പിന്നാലെ കോവിഡ് കെയര്‍ സെന്ററിലെ അധികൃതര്‍ തന്നെ ഷാലുവിനെ തടഞ്ഞു വയ്ക്കുകയും പിന്നാലെ പോലീസിന് കൈമാറുകയുമായിരുന്നു. പോസിറ്റീവായി ഇവിടെ കഴിഞ്ഞിരുന്ന ഷാലു ബുധനാഴ്ചയാണ് നെഗറ്റീവ് ആയത്. ഇന്നലെ ഇവിടെ നിന്ന് പോകാനിരിക്കെയായിരുന്നു സംഭവം.
പുരുഷന്മാരുടേയും സ്ത്രീകളുടേയും കുളിമുറികള്‍ ഇവിടെ അടുത്തടുത്തായാണ് ജ്ജീകരിച്ചിട്ടുള്ളതെന്നും ടോയ്ലറ്റ് സൗകര്യം കുറവാണെന്ന് നേരത്തെ തന്നെ പരാതികള്‍ ഉയര്‍ന്നിന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.