സുദര്ശന് ന്യൂസിന്റെ മുസ്ലീം വിരുദ്ധത: കേസില്‍ കക്ഷിചേരാന്‍ ശശികുമാര്‍, അഡ്വ. കാളീശ്വരം ഹാജരാകും.
ന്യൂഡല്‍ഹി: സംഘപരിവാര്‍ അനുകൂല വാര്‍ത്താ ചാനലായ സുദര്ശന് ന്യൂസില്‍ മുസ്ലീം സമുദായത്തെ അധിക്ഷേപിക്കുന്ന പരിപാടി ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ വാദം കേള്‍ക്കല്‍ സുപ്രീംകോടതി ഒക്ടോബര്‍ അഞ്ചിലേക്ക് മാറ്റി.
പ്രോഗ്രാം കോഡ് ലംഘിച്ചതിന് സുദര്ശന് ന്യൂസിന് കേന്ദ്രസര്‍ക്കാര്‍ അയച്ച കാരണം കാണിക്കല്‍ നോട്ടീസിന് ചാനല്‍ അധികൃതര്‍ വിശദീകരണം നല്‍കേണ്ടതുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത അറിയിച്ചു. ഇതേ തുടര്‍ന്നാണ് വാദം മാറ്റിയത്.
കേസില്‍ കക്ഷിചേര്‍ക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് ശശികുമാര്‍ അപേക്ഷ നല്കി. വിദ്വേഷപ്രസംഗത്തെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ന്യായികരിക്കാനാകില്ലെന്ന് ശശികുമാറിന് വേണ്ടി ഹാജരായ അഭിഭാഷകന് കാളീശ്വരം രാജ് ചൂണ്ടിക്കാട്ടി