ബേക്കല്‍: 11 വയസുകാരിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അന്വേഷണത്തിന്റെ ഭാഗമായി തൂങ്ങി മരിച്ച മുറി പോലീസ് മുദ്രവെച്ച് പൂട്ടി.
ബേക്കല്‍ ഹദ്ദാദ് നഗറിലെ ആശ – പ്രവാസിയായ മാവുങ്കാല്‍ ആനന്ദാശ്രമം സ്വദേശി പവിത്രന് ദമ്പതികളുടെ മകള്‍ അഷിത (11) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 4.30 മണിയോടെ വിട്ടിലെ കിടപ്പുമുറിയിലാണ് അഷിതയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ഉടന്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മകളുടെ മരണ വിവരമറിഞ്ഞ് ദുബൈയിലുള്ള പിതാവ് പവിത്രന് വ്യാഴാഴ്ച നാട്ടിലെത്തും.
പള്ളിക്കര സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലെ അഞ്ചാം തരം വിദ്യാര്‍ഥിനിയാണ്. ഏക സഹോദരന് അശ്വിന് ഇതേ സ്കൂളില്‍ വിദ്യാർത്ഥിയാണ്.
മാതാവും സഹോദരനും സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നു. മാതാവ് പുറത്ത് വസ്ത്രമലക്കി കൊണ്ടിരിക്കുകയായിരുന്നു.
അഷിതയ്ക്ക് ചെറിയ കേള്‍വി കുറവ് ഉണ്ടെന്നതൊഴിച്ചാല്‍ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് പോലീസിന് കിട്ടിയ വിവരം.
കുട്ടിയുടെ ആകസ്മികമായ മരണം നാടിനെയും ബന്ധുക്കളെയും നടുക്കി.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് രാവിലെ പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.