വൈപ്പിൻ യുവാവിന്റെ കൊലപാതകം: രണ്ടുപേര്‍കൂടി അറസ്റ്റില്‍
കൊച്ചി : പള്ളത്താംകുളങ്ങരയില്‍ യുവാവ് കൊല്ലപ്പെട്ട കേസി ല്‍ രണ്ടുപേ ര്കൂടി അറസ്റ്റില്‍. ചെറായി കല്ലുമഠത്തില്‍ പരേതനായ പ്രസാദിന്റെ മകന് പ്രണവ് (23) കൊല്ലപ്പെട്ട കേസില്‍ എടവനക്കാട് ഇല്ലത്തുപടി പാലക്കല്‍ വീട്ടില്‍ ഗിരീഷിന്റെ മകന് ജിത്തൂസ് (19), കുഴുപ്പിള്ളി തുണ്ടിപ്പുറം മുല്ലപ്പറമ്പ് വീട്ടില്‍ ഷിബുവിന്റെ മകന് ശരത്ത്(19) എന്നിവരാണ് അറസ്റ്റിലായത്.
ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം മൂന്നായി. കൊലപാതകം നടന്ന ചൊവ്വാഴ്ചതന്നെ അയ്യമ്പിള്ളി കൈപ്പന്‍ വീട്ടില്‍ അമ്പാടി(19)യെ അറസ്റ്റ് ചെയ്തിരുന്നു. ശരത്തിന്റെ കാമുകിയെ ശല്യം ചെയ്യുന്നെന്ന കാരണത്താല്‍ പ്രണവിനെ പ്രതികള്‍ വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി. പ്രതികളെ ഇന്നലെ പള്ളത്താംകുളങ്ങരയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.