ദല്‍ഹി കലാപം;യെച്ചൂരി ക്കും ഉമർ ഖാലിദിനും പിന്നാലെ ആനി രാജയെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തി ദല്‍ഹി പൊലീസ്
ന്യൂദല്‍ഹി: ദല്‍ഹി കലാപത്തിലെ കുറ്റപത്രത്തില്‍ സി.പി.ഐ. നേതാവ് ആനിരാജയേയും ഉള്‍പ്പെടുത്തി ദല്‍ഹി പൊലീസ്. യോഗേന്ദ്ര യാദവ്, ഹര്‍ഷ് മന്ദര്‍ എന്നിവരേയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇവര്‍ അംഗമായ വാട്സാപ്പ് ഗ്രൂപ്പില്‍ ദല്‍ഹി കലാപത്തെക്കുറിച്ച് ചര്‍ച്ച നടത്തിയെന്നാണ് പൊലീസ് പറയുന്നത്.
നേരത്തെ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രമുഖ സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, ദല്‍ഹി സര്‍വകലാശാല പ്രഫസര്‍ അപൂര്‍വാനന്ദ്, ഡോക്യുമെന്ററി നിര്‍മാതാവ് രാഹുല്‍ റോയ് എന്നിവര്‍ക്കെതിരെ കുറ്റപത്രം ചുമത്തിയിരുന്നു.
ദല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്നാരോപിച്ച് ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന് നേതാവ് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തിരുന്നു.
സിപിഐ ദേശീയ സെക്രട്ടറി ഡി രാജയുടെ ഭാര്യയാണ് കണ്ണൂർ സ്വദേശിനിയായ ആനി രാജ.