മുസ്ലീം ലീഗ് നേതാവ്
കല്ലട്ര മാഹിൻ ഹാജിക്ക് കോവിഡ്,
സ്വർണ്ണ തട്ടിപ്പ് തർക്ക പരിഹാരം നീളും.
കാസർകോട് :മുസ്ലീം ലീഗ് ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എം സി ഖമറുദ്ദീൻ അകപ്പെട്ട സ്വർണ്ണ തട്ടിപ്പ് കേസ് പരിഹരിക്കാൻ ലീഗ് സംസ്ഥാന നേതൃത്വമം മാഹിൻ ഹാജിയെയാണ് മധ്യസ്ഥനായി നിയോഗിച്ചിരുന്നത്. ഇതിനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് നേതാവിന് രോഗബാതയേറ്റത്. ഈ മാസം 30നകം സ്വർണ്ണക്കേസിൽ പരിഹാരം കണ്ട് സംസ്ഥാന കമ്മിറ്റിക്ക് റിപ്പോർട്ട് നൽകണണമെന്നായിരുന്നുന്നു നിർദേശം. എന്നാൽ മാധ്യസ്ഥന്‍ കോവിഡ് സ്ഥിരീകരിച്ചതോടെ തർക്കം നീളുമെന്നുറപ്പായി. അതിനിടെ പ്രശ്നപരിഹാരത്തിന് വിളിച്ചുവരുത്തി ജുവല്ലറി ജീവനക്കാരനെ മർദിച്ച കേസിൽ മാഹിൻ ഹാജിയടക്കമുള്ളവർ പ്രതികളാണ്.