കോണ്ഗ്രസ് നേതാവ് ചേക്കോട് ബാലകൃഷ്ണൻ നായർ അന്തരിച്ചു..
കാസർകോട് :കോൺഗ്രസ്സ് നേതാവ് ചേക്കോട് ബാലകൃഷ്ണൻ നായർ അന്തരിച്ചു. മുളിയാർ ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റായിരുന്നു. മഹാത്മാജി ഹൗസിങ് സൊസൈറ്റി പ്രസിഡന്റും ആയ ചേക്കോട് ബാലകൃഷ്ണൻ നായർ ജില്ലയിലെ പ്രമുഖ സഹകാരി കൂടിയായിരുന്നു. ഇന്ന് രാത്രി ഒമ്പതരയോടെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.72 വയസായിരുന്നു.
ഭാര്യ, സരോജിനി.
മക്കൾ :പ്രവീൺ കുമാർ (കാർഷിക ബാങ്ക് ), പ്രദീപ് കുമാർ (മോട്ടോർ വാഹന വകുപ്പ്, കാഞ്ഞങ്ങാട് ), പ്രസാദ് കുമാർ.
സഹോദരങ്ങൾ : ദാമോദരൻ നായർ, ഭവാനി, പ്രഭാകരൻ നായർ, സുകുമാരൻ നായർ, ദാക്ഷായണി.
സംസ്കാരം നാളെ മുളിയാർ ചേക്കോട്ടെ വീട്ടുവളപ്പിൽ.