തിരുവനന്തപുരം: വാർത്താസമ്മേളനത്തിൽ ചോദ്യം ഉന്നയിച്ച മാദ്ധ്യമപ്രവർത്തകന് നേരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ലെെഫ്മിഷൻ അഴിമതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത് ദേശീയ ഏജൻസികളെ ഭയന്നാണെന്ന ആരോപണം സംബന്ധിച്ച മാദ്ധ്യമപ്രവർത്തകന്റെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ലെെഫ്മിഷൻ അഴിമതിയിൽ ആരോപണം നേടിരുന്നവരുടെ കൂട്ടത്തിൽ മുഖ്യമന്ത്രിയും തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രിയുമുളളപ്പോൾ വിജിലൻസ് അന്വേഷണം എത്രത്തോളം ഫലപ്രദമാകുമെന്നായിരുന്നു മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം. നിങ്ങൾക്ക് വേറെ എന്തോ ഉദ്ദേശമാണ് അത് നടക്കില്ലെന്നും മനസിൽവച്ചാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ ആരോപണം സംബന്ധിച്ചാണ് ചോദ്യമെന്ന് പറഞ്ഞ മാദ്ധ്യമപ്രവർത്തകനോട് അസംബന്ധം വിളിച്ച് പറയാൻ ഒരു നാക്കുണ്ടെന്നു കരുതി എന്തും പറയാൻ തയ്യാറാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്ത് അടിസ്ഥാനത്തിലാണ് ആരോപണമെന്നും ആരെങ്കിലും എന്തെങ്കിലും തോന്നിയത് പറഞ്ഞൽ അത് ആരോപണമാകുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു