തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ പാർട്ടി വിട്ടവരെ തിരിച്ചുകൊണ്ടുവരാൻ ശ്രമവുമായി മുസ്ലിം ലീഗ്. ഫോർട്ട് റോഡിലെ വിമതരെ തിരിച്ചെടുത്തു. വ്യക്തി താൽപര്യങ്ങൾക്ക് പാർട്ടിയെ ഉപയോഗിക്കുന്നവർക്ക് തിരിച്ചടി ഉണ്ടാകും. കാസർകോട് മുൻസിപ്പൽ ലീഗിൽ സമൂലമാറ്റത്തിനു സാധ്യത.
കാസര്‍കോട്: കാസർഗോഡ് നഗരസഭ മുസ്ലിം ലീഗിലെ ഭിന്നതകളും ഭരണ പരാജയവും തദ്ദേശ ഭരണ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് ഉറപ്പായതോടെ കൂടി പാര്‍ട്ടിയുമായി ഇടഞ്ഞു നിന്നിരുന്നവരെ ഒപ്പം ചേര്‍ത്ത് തിരഞ്ഞെടുപ്പിനെ നേരിടാൻ തന്ത്രങ്ങളൊരുക്കി മുസ്ലിം ലീഗ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ തവണ ഫോര്‍ട്ട് റോഡ് വാര്‍ഡിലെ തിരഞ്ഞെടുപ്പ് നിര്‍ണയവുമായി ബന്ധപ്പെട്ട് വിമത പ്രവര്‍ത്തനം നടത്തിയതിന് പാര്‍ട്ടി സസ്പെന്റ് ചെയ്ത ഫോര്‍ട്ട് റോഡിലെ നഗരസഭാംഗം റാഷിദ് പൂരണം, ആസിഫ് എവറസ്റ്റ്, നൗഷാദ് കരിപ്പൊടി, കെ.എം. റഫീഖ് എന്നിവരെ പാര്‍ട്ടി തിരിച്ചെടുത്തു. നാല് പേരുടെയും സസ്പെന്ഷന് നടപടി പിന്‍വലിച്ചതായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്നും അറിയിപ്പ് വന്നത്.
പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ട റാഷിദ് പൂരണത്തിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ഫോര്‍ട്ട് റോഡില്‍ ശിഹാബ് തങ്ങള്‍ സ്മാരക കേന്ദ്രത്തിന്റെ ബാനറില്‍ പ്രവര്‍ത്തനം നടത്തി വരികയായിരുന്നു. പാര്‍ട്ടിയുടെ സസ്പെന്ഷന് നടപടിയെ ചോദ്യം ചെയ്തും മുസ്ലിം ലീഗിൻറെ ആദർശങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തിച്ച കൂടുതൽ മേഖലയിലേക്ക് ഇവർ എത്തിച്ചേർന്നിരുന്നു. സംസ്ഥാന നേതാക്കൾ നിരന്തരം ആവശ്യപ്പെട്ടിട്ടും കാസർകോട്ടെ ചില നേതാക്കന്മാരുടെ താൽപര്യം സംരക്ഷിക്കാൻ വേണ്ടിയാണ് ഇവരുടെ സസ്പെൻഷൻ പിൻവലിക്കാത്തിരുന്നത്. . മാത്രമല്ല ശാഖാ കമ്മിറ്റിയുടെ എതിര്‍പ്പുള്ളതിനാല്‍ സസ്പെന്ഷന് പിന്‍വലിക്കുന്ന തീരുമാനം നീണ്ടു പോവുകയായിരുന്നു. എന്നാല്‍ വിമത പ്രവര്‍ത്തനം അടുത്തിടെ നടന്ന ഹൊന്നമൂല ഉപതിരഞ്ഞെടുപ്പിലടക്കം ലീഗിൻറെ കനത്ത തിരിച്ചടിയും
തിരഞ്ഞെടുപ്പ് പടിവാതില്ക്കല് നില്ക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ കാലങ്ങളില്‍ ഇടഞ്ഞുനില്‍ക്കുന്നവരെ ഒന്നിച്ചു നിര്‍ത്താന്‍ സംസ്ഥാന നേതൃത്വം കൈക്കൊണ്ട കർശന ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് ഫോര്‍ട്ട് റോഡില്‍ സമവായ ശ്രമമുണ്ടായത്. ലീഗ് ജില്ലാ നേതാക്കളുടെ സാന്നിധ്യത്തില്‍ സസ്പെന്ഷന് നേരിട്ടവരുമായി ചര്‍ച്ച നടന്നിരുന്നു, സസ്പെൻഷൻ നിരുപാധികം പിൻവലിക്കനെമെന്നും പാർട്ടിയിലേക്ക് തിരിച്ചുവരാൻ ചില നിബന്ധനകളും ഇവർ മുന്നോട്ടു വച്ചു .പാർട്ടി പ്രവർത്തനം നിലച്ചുപോയ ഫോര്‍ട്ട് റോഡ് ശാഖാ കമ്മിറ്റിക്കും നിബന്ധനകളും കളും മറ്റുകാര്യങ്ങളും അനുകൂലിക്കുകയല്ലാതെ മറ്റു മാർഗം ഉണ്ടായിരുന്നില്ല. സസ്പെന്ഷന് പിന്‍വലിച്ചതില്‍ സന്തോഷമുണ്ടെന്നും പാര്‍ട്ടി അര്‍ഹമായ പരിഗണന തങ്ങള്‍ക്ക് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും തിരിച്ചെടുത്തവര്‍ പറഞ്ഞു. അടുത്ത തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അടക്കം ഇവരുടെ അഭിപ്രായം പാർട്ടി സ്വീകരിക്കും. അതേസമയം വ്യക്തി താൽപര്യങ്ങൾക്കും സാമ്പത്തിക നേട്ടത്തിനും പാർട്ടി ഉപയോഗപ്പെടുത്തുന്ന വർക്കത്തിരെ കടുത്ത നടപടി സ്വീകരിക്കാൻ സംസ്ഥാന നേതൃത്വം നിർദ്ദേശം നൽകി. ജില്ലാ നേതൃത്വത്തിലും കീഴ്ഘടകങ്ങളിലും സമൂലമായ അഴിച്ചു പണിയാണ് സംസ്ഥാന നേതൃത്വം ഉദ്ദേശിക്കുന്നത് . കാസർകോട് തൃക്കരിപ്പൂർ മഞ്ചേശ്വരം യൂത്ത് ലീഗ് നേതൃത്വത്തിലും കാര്യമായ അഴിച്ചുപണി ഉണ്ടാകും.. കാസർകോട് കാഞ്ഞങ്ങാട് മുനിസിപ്പൽ കമ്മിറ്റിയും ഉടച്ചു വാർക്കുമെന്നും സൂചനയുണ്ട്