തൊപ്പിയൂരി ബിഹാര്‍ പോലീസ് തലവൻ. രാജിവെച്ച ഈ ഡിജിപി ഇനി ബി.ജെ.പിക്ക് വേണ്ടി മത്സരിക്കും
പട്ന: ബിഹാര്‍ ഡി.ജി.പി ഗുപ്തേശ്വര് പാണ്ഡെ സ്വമേധയാ രാജിവെച്ചു. ബിഹാര്‍ സര്‍ക്കാര്‍ പാണ്ഡെയുടെ രാജി സ്വീകരിച്ചു. ആഭ്യന്തര ചുമതലയുള്ള ഡി.ജി.പി എസ്.കെ സിംഗാളിന് സംസ്ഥാന ഡി.ജി.പിയുടെ അധിക ചുമതല നല്കി.
വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വേണ്ടി മത്സരിക്കാനാണ് ഗുപ്തേശ്വര് പാണ്ഡെയുടെ രാജിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ബക്സര്‍ മണ്ഡലത്തില്‍ നിന്നായിരിക്കും മത്സരിക്കുകയാണെന്നാണ് സൂചന.
പാണ്ഡെയുടെ രാഷ്ട്രീയ ആഭിമുഖ്യ സൂചനകള്‍ സുശാന്ത് സിങ് രാജ്പുത്തിെന്റ കേസില്‍ പ്രകടമായിരുന്നു. സുശാന്ത് സിങ് കേസില്‍ മുംബൈ പൊലീസ് നിയവിരുദ്ധമായാണ് പെരുമാറിയതെന്ന് പാണ്ഡെ പ്രതികരിച്ചിരുന്നു. മഹാരാഷ്ട്രയിലെ സഖ്യസര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താന്‍ ബി.ജെ.പിയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് പാണ്ഡെ പെരുമാറുന്നതെന്ന് അന്നേ ആരോപണമുയര്‍ന്നിരുന്നു.
2014 ൽ ലോക്സഭ തെരഞ്ഞെടുപ്പിന്മുമ്പ് പാണ്ഡെ രാജിക്കൊരുങ്ങിയിരുന്നെങ്കിലും സീറ്റ് കിട്ടില്ലെന്ന് കണ്ടതോടെ രാജി അപേക്ഷ പിന്‍വലിച്ചിരുന്നു.