ചീമേനി കണ്ണാടിപ്പാ റയിൽ പ്രവാസിയുടെ കെട്ടിടത്തിന്റെ കട്ടിളയും ജനലും ഇളക്കിയെടുത്ത് കിണറിലിട്ടു.അ ക്രമികളെ തിരിച്ചറിഞ്ഞു.
ചെറുവത്തൂര്‍ : കണ്ണാടിപ്പാറയിലെ ചെറുവത്തൂര്‍ സബ് സ്റ്റേഷന് സമീപത്തെ കെട്ടിടത്തിലെ ജനലുകളും കട്ടിളകളും ഇളക്കിയെട്ടുത്ത് കിണറ്റിലിട്ടു. നേരത്തെ ഇംഗ്ലീഷ് സ്കൂള്‍ പ്രവര്‍ത്തിച്ച കെട്ടിടത്തിലാണ് സാമൂഹവിരുദ്ധരുടെ വിളയാട്ടം.
പ്രവാസിയായ രവി കുളങ്ങരയുടെ ഉടമസ്ഥതയിലാണ് കെട്ടിടം. കെട്ടിടത്തിന്റെ പഴയ കട്ടിളകളും ജനലുകളും അടുത്തിടെയാണ് മാറ്റി സ്ഥാപിച്ചത്.
പുതിയ സംരംഭം തുടങ്ങാനിരിക്കെയാണ് സാമൂഹവിരുദ്ധരുടെ അക്രമം. 14 ജനലുകളും 10 കട്ടിളകളുമാണ് ഇളക്കിയെടുത്ത് കിണറ്റിലിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രവി കുളങ്ങരയുടെ പരാതിയില്‍ ചീമേനി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.ആക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.