പാലാരിവട്ടം: സുപ്രീംകോടതി പറഞ്ഞത് മേല്‍പാലം പൊളിച്ചുപണിയാന്‍
മാത്രം, വിധി വ്യാഖ്യാനിച്ച് ഇബ്രാഹിംകുഞ്ഞ്,
കൈകൾ ശുദ്ധമാണ്.
കൊച്ചി: പാലാരിവട്ടം പാലം പുതുക്കി പണിയാനുള്ള സുപ്രീംകോടതി വിധി സംബന്ധിച്ച് വലിയ വിവാദം ഉണ്ടാക്കേണ്ട കാര്യമില്ലെന്ന് മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ. മേല്‍പാലം മാത്രം പൊളിച്ചു പണിയാനാണ് കോടതി അനുമതി നല്‍കിയതെന്നാണ് അറിഞ്ഞത്. സുപ്രീംകോടതി വിധിയുടെ പകര്‍പ്പ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ക്രമക്കേട് നടന്നാലും ഇല്ലെങ്കിലും തകരാര്‍ സംഭവിക്കാറുണ്ട്. തകരാര്‍ കണ്ടുപിടിച്ചാല്‍ കരാറുകാരന് തന്നെ അത് പരിഹരിക്കണം. അതിനുള്ള വ്യവസ്ഥ കരാറിലുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാറിന് നഷ്ടമുണ്ടാവില്ലെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.
അഴിമതി കേസില്‍ വിജിലന്‍സ് അന്വേഷണം നടക്കുകയാണ്. തന്റെ കൈകള്‍ ശുദ്ധമാണ്. തന്നെ കുരുക്കിലാക്കാന്‍ ശ്രമം നടന്നുവെന്നും സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ലെന്നും ഇബ്രാഹിംകുഞ്ഞ് മാധ്യമങ്ങളോട് പറഞ്ഞു.