പ്രതിപക്ഷത്തിന്റെ പതിനെട്ടടവും കഴിഞ്ഞു സ്വര്‍ണക്കടത്തിൽ സത്യം തെളിയണമെങ്കില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം:പുതിയ ആവശ്യമുന്നയിച്ച് ചെന്നിത്തല.
തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യേണ്ടത് മുഖ്യമന്ത്രിയെ ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പറഞ്ഞുകൊണ്ടിരിക്കുന്ന കള്ളങ്ങള്‍ തെളിയണമെങ്കില്‍ അന്വേഷണ ഏജന്‍സി മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ മന്ത്രി കെ ടി ജലീല്‍ രാജിവെക്കണമെന്ന ആവശ്യപ്പെട്ടുകൊണ്ടുള്ള യു ഡി എഫ് സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വര്‍ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുകയും അദ്ദേഹത്തിന്റെ ഓഫീസ് പരിശോധിക്കുകയും ചെയ്യുകയാണ് വേണ്ടത്. ആ സാഹചര്യത്തിലേക്കാണ് അന്വേഷണം നീളുന്നത്. ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് പിടിച്ച് നില്ക്കാന് യാതൊരുമാര്‍ഗവും ഇല്ലാതായതോടെ ജാതിയും മതവും പറയേണ്ട ഗതികേടിലെത്തിയിരിക്കുന്നു. ദിവസവും നടത്തുന്ന പത്രസമ്മേളനങ്ങള്‍ കള്ളം പറയാന്‍വേണ്ടിയാണ്. മതേതര രാഷ്ട്രത്തില്‍ വര്‍ഗീയത പറയാമോ എന്നും വര്‍ഗീയത ഇളക്കി വിടാമോ എന്നും അദ്ദേഹം ചോദിച്ചു.
സ്വര്‍ണക്കടത്തില്‍ ജലീലിന് പങ്ക് ഇല്ലായെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ സ്വര്‍ണം കൊണ്ടുവന്നിരിക്കാമെന്നും കള്ളക്കടത്ത് നടന്നിരിക്കാമെന്നുമാണ് ജലീല്‍ പറയുന്നത്. മന്ത്രി കെ ടി ജലീലിനെ രക്ഷിക്കാന്‍ വര്‍ഗീയത ഇളക്കിവിടുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്.
പ്രതിപക്ഷ നേതാവിന്റെ പുതിയ ആവശ്യം സമര പരമ്പര പൊലിയുന്നതിന്റെ സൂചനയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തൽ. ഈ കേസിൽ കേന്ദ്ര ഏജൻസിക്ക് ആരെയും ചോദ്യം ചെയ്യാമെന്ന് മുഖ്യമന്ത്രി ആദ്യം മുതൽ പറഞ്ഞിരുന്നു.