നിയമ സഭയിലെ കൈയാങ്കളി കേസില്‍ സര്‍ക്കാറിന് വമ്പൻ തിരിടച്ചടി; കേസ് അവസാനിപ്പിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി തള്ളി
തിരുവനന്തപുരം :നിയമ സഭയിലെ കുപ്രസിദ്ധമായ കൈയാങ്കളി കേസില്‍ സര്‍ക്കാറിന് തിരിടച്ചടി. കേസ് അവസാനിപ്പിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി തള്ളി. തിരുനന്തപുരം സിജെഎം കോടതിയാണ് സര്‍ക്കാറിന്റെ ആവശ്യം തള്ളിയുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
കഴിഞ്ഞ ദിവസം കോടതി പരിഗണനയ്ക്കെടുത്ത കേസ് വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. കേസ് പിന്‍വലിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ കോടതിയെ സമീപിച്ചിരുന്നു.
2015 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാര്‍ കോഴ കേസില്‍ ആരോപണ വിധേയനായ കെഎം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തുന്നതിനിടെ രണ്ട് ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നായിരുന്നു കുറ്റ പത്രത്തില്‍ പറഞ്ഞിരുന്നത്. മാത്രമല്ല, ക്രൈംബ്രാഞ്ചായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. അന്ന് പ്രതിപക്ഷത്തുണ്ടായിരുന്ന 6 എംഎല്‍എമാര്‍ക്കെതിരെയായിരുന്നു കേസ് എടുത്തിരുന്നത്.
എന്നാല്‍, ഇടത് പക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കേസ് തള്ളണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. ഈ ആവശ്യത്തിലാണ് സര്‍ക്കാറിന് തിരിച്ചടി ലഭിച്ചിരിക്കുന്നത്.