തിരുവനന്തപുരത്ത് രണ്ട് ഭീകരസംഘ പ്രവർത്തകരെ എന്‍ഐഎ അറസ്റ്റ് ചെയ്തു – ഒരാള്‍ ബംഗളൂരു സ്ഫോടനക്കേസ് പ്രതിയായ കണ്ണൂര്‍ സ്വദേശി.
തിരുവനന്തപുരം :ലഷ്കര്‍ ഇ തയിബ, ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകരെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുന്ന രണ്ട് പേരെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തു. ബംഗളൂരു സ്ഫോടനക്കേസ് പ്രതിയായ കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശിയായ ഷുഹൈബ് ആണ് ഒരാള്‍. മറ്റേയാള്‍ ഉത്തര്‍പ്രദേശുകാരനായ ഗുല്‍നവാസ് ആണ്. ഡല്‍ഹി ഹവാല കേസിലെ പ്രതിയാണിയാള്‍. സൗദി അറേബ്യയിലെ റിയാദില്‍ നിന്നുള്ള വിമാനത്തിലാണ് ഇരുവരും എത്തിയത്. ഏറെക്കാലമായി അന്വേഷണ ഏജന്‍സികള്‍ തേടുന്നവരാണ് ഇരുവരും.പ്രതികളെ എൻ ഐ എ യുടെ ബാംഗ്ലൂരു, ഡൽഹി കേന്ദ്രങ്ങളിൽ ചോദ്യം ചെയ്യാൻ കൊണ്ടുപോയി.