ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണം നടത്താനും കേരളത്തില്‍ ഐ.എസ് യൂണിറ്റ് സ്ഥാപിക്കനും മുന്നിട്ടിറങ്ങിയ സംഘമാണ് ഒമര്‍ അല്‍ ഹിന്ദി ഘടകം. കണ്ണൂര്‍ ചൊഴിയിലെ ഒമര്‍ അല്‍ ഹിന്ദി എന്ന മന്‍സീദ് മുഹമ്മദിന്റെ പേരിലാണ് ഈ ഘടകം അറിയപ്പെടുന്നത്. ഈ ഘടകത്തിന്റെ വേരുകള്‍ വിവിധ സംസ്ഥാനങ്ങളിലും പശ്ചിമേഷ്യയിലുമായി വ്യാപിച്ചു കിടക്കുന്നു.വടക്കന്‍ കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഐ.എസ്. അനുഭാവമുള്ള മൂന്നു തീവ്രവാദ സംഘടനകള്‍ വീണ്ടും ശക്തിപ്രാപിച്ചതായി രഹസ്യാന്വേഷണ വിഭാഗത്തിനു സൂചന. കാസര്‍ഗോഡ് ഘടകം, കണ്ണൂര്‍ ഘടകം, ഒമര്‍ അല്‍ ഹിന്ദി ഘടകം എന്നീ മൂന്നുഘടകങ്ങളാണ് ഐ.എസ്. അനുഭാവത്തോടെ പ്രവര്‍ത്തിക്കുന്നത്. കൊച്ചിയില്‍നിന്നു കഴിഞ്ഞ ദിവസം പടിയിലായവര്‍ക്ക് ഈ ഘടകങ്ങളുമായി ബന്ധമുണ്ടോയെന്ന് എന്‍.ഐ.എ പരിശോധിക്കും.
മൂന്നു ഘടകങ്ങളെക്കുറിച്ചും സംസ്ഥാന ഇന്റലിജന്‍സിനു നാലുവര്‍ഷം മുമ്പു വിവരം ലഭിച്ചതാണ്. 2016-ല്‍ യുവതികള്‍ ഉള്‍പ്പെടുന്ന സംഘത്തെ കാണാതായതിനെത്തുടര്‍ന്ന് സുരക്ഷാ എജന്‍സി നടത്തിയ അന്വേഷണത്തിലാണ് കാസര്‍ഗോഡ് ഘടകത്തെപ്പറ്റിയുള്ള വിവരം ലഭിച്ചത്. എന്‍ജിനിയറും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ അബ്ദുള്‍ റഷീദാണ് ഈ ഘടകത്തിന്റെ തലവന്‍. സോണിയാ സെബാസ്റ്റിയന് എന്ന യുവതിയെ മതപരിവര്‍ത്തനം നടത്തി അഫ്ഗാനിസ്ഥാനിലേക്ക് കൊണ്ടുപോയി എന്ന കുറ്റമാണ് ആദ്യം ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നത്.
കണ്ണൂര്‍ ഘടകത്തിലുള്ള അമ്പതോളംപേര്‍ വളപട്ടണം പ്രദേശത്തുനിന്നു ഐ.എസില്‍ ചേര്‍ന്നതായാണ് രഹസ്യാന്വേഷണ വ്യത്തങ്ങള്‍ കരുതുന്നത്. ഇവര്‍ സംസ്ഥാനത്തെ ഒരു രാഷ്ട്രീയപാര്‍ട്ടിയിലെ അംഗങ്ങളായിരുന്നു. സിറിയയിലേക്കു പോകാന്‍ രണ്ടുതവണ ശ്രമിച്ചിട്ടും പരാജയപ്പെട്ട ഷാജഹാന് വള്ളുവക്കണ്ടി എന്ന വ്യക്തിയാണ് ഘടകത്തിന്റെ പ്രധാനി. ഇസ്ലാമിക ശരിയത്ത് നിയമം സ്ഥാപിക്കാനാണ് താന്‍ ഐ.ഐസില്‍ ചേര്‍ന്നതെന്ന് ഷാജഹാന് വെളിപ്പെടുത്തിയിരുന്നുവെന്നും എന്‍.ഐ.എ. ചൂണ്ടിക്കാട്ടുന്നു. കണ്ണൂര്‍ ഘടകത്തില്‍പ്പെട്ട 16 പേരില്‍ ഭൂരിഭാഗവും സിറിയയിലാണെന്നാണ് കരുതുന്നത്.
ഈ ഘടകത്തിലെ അഞ്ചുപേരെ 2017 ഒക്ടോബറില്‍ തുര്‍ക്കി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ ഗ്രൂപ്പിലെ പ്രമുഖ അംഗമായ താലിബാന് ഹംസ എന്ന യു.കെ.ഹംസയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എന്‍.ഐ.എ വണ്ടൂരിലെ ഐ.എസ് കീഴ്ഘടകത്തെ കണ്ടെത്തുന്നത്. ബഹ്റിനില്‍ ജഹാദി ക്ലാസുകളില്‍ പങ്കെടുത്തിരുന്നെന്നു കരുതപ്പെടുന്ന ഷെയ്ബു നിഹാറിനെ അറസ്റ്റുചെയ്യുന്നതും ഹംസയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്.
ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണം നടത്താനും കേരളത്തില്‍ ഐ.എസ് യൂണിറ്റ് സ്ഥാപിക്കനും മുന്നിട്ടിറങ്ങിയ സംഘമാണ് ഒമര്‍ അല്‍ ഹിന്ദി ഘടകം. കണ്ണൂര്‍ ചൊഴിയിലെ ഒമര്‍ അല്‍ ഹിന്ദി എന്ന മന്‍സീദ് മുഹമ്മദിന്റെ പേരിലാണ് ഈ ഘടകം അറിയപ്പെടുന്നത്. ഈ ഘടകത്തിന്റെ വേരുകള്‍ വിവിധ സംസ്ഥാനങ്ങളിലും പശ്ചിമേഷ്യയിലുമായി വ്യാപിച്ചു കിടക്കുന്നു. കേരളത്തില്‍ ‘അല്‍സാര്‍-ഉല്-ഖിലാഫ കെ.എല്‍’ എന്നറിയപ്പെടുന്ന ഐ.എസ് ഭരണമേഖല സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് കസ്റ്റഡിയിലായവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മന്‍സീദ് മുഹമ്മദ് ഉള്‍പ്പെടെ കേസിലെ എട്ടുപ്രതികളെയും എന്‍.ഐ.എ. കോടതി ശിക്ഷിച്ചിരുന്നു.
സമൂഹമാധ്യമങ്ങള്‍ വഴി ഇവര്‍ പാകിസ്താനിലെ ഐ.എസ് അനുയായികളുമായി ബന്ധപ്പെട്ടിരുന്നു. പോലീസ് ഉദ്യോഗസ്ഥര്‍, യുക്തിവാദികള്‍, അഹ്മദീയ മുസ്ലിംകള്, കൊെടെക്കനാലിലുള്ള ജൂതര്‍ എന്നിവരെ വധിക്കാനും സംഘം പദ്ധതി തയാറാക്കിയിരുന്നതായുംഅധികൃതര്‍ പറയുന്നു. എന്‍ജിനിയറിംഗ് ബിരുദധാരിയായ ഷജീര്‍ മംഗലശേരിയായിരുന്നു ഗ്രൂപ്പിന്റെ അമീര്‍. 2016-ല്‍ യു.എ.ഇയില്‍ നിന്നും അഫ്ഗാനിസ്ഥാനിലേക്ക് പോയ ഷജീര്‍ കേരളത്തിലെ കൂട്ടാളികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.
‘ബാബ് അല്‍-നൂര്‍’ എന്നാണ് സംഘത്തിന്റെ രഹസ്യ ചാറ്റ് ഗ്രൂപ്പിന്റെ പേര്. ഷജീര്‍ പിന്നീട് അഫ്ഘാനിസ്ഥാനില്‍ നടന്ന യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് സൂചന. സംസ്ഥാനത്തുനിന്നും നൂറിലധികം പേര് ഐ.എസില്‍ ചേര്‍ന്നിട്ടുണ്ടെന്നാണ് സുരക്ഷാ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. 2018-ല്‍ സിറിയയിലും ഇറാഖിലും ഐ.എസിന് വന്‍ തോതില്‍ തിരിച്ചടി നേരിട്ടപ്പോള്‍ പോലും കേരളത്തില്‍നിന്നു പത്തുപേര്‍ ഭീകരസംഘടനയില്‍ ചേരാന്‍ തയ്യാറായി എന്നതാണ് ശ്രദ്ധേയം