കാലാവർഷം, കാസർകോട് ജില്ലയിൽ 244.64ഹെക്ടർ കൃഷി നശിച്ചു. 360.39ലക്ഷം രൂപയുടെ നഷ്ടം.
കാസർകോട് :ഈ മാസം 18, 19, 20 തീയതികളിൽ ജില്ലയിലുണ്ടായ കനത്ത മഴയിൽ 360.39 ലക്ഷം രൂപയുടെ കൃഷി നാശമുണ്ടായി 244.64 ഹെക്ടർ നെൽകൃഷി നശിച്ചു. 85 തെങ്ങുകളും 65 കവുങ്ങുകളും നശിച്ചവയിൽ പെടും. . 20 ന് മാത്രം 310.22 ലക്ഷം രൂപയുടെ കൃഷി നാശമാണുണ്ടായത്.മഴ കണക്കുന്നത് കർഷകരിൽ ആശങ്ക പരാതിയിട്ടുണ്ട്. ജില്ലയിൽ നെൽകൃഷിക്കാണ് വൻ നാശമുണ്ടായത്. മലയോരത്ത് ഉരുൾ പൊട്ടലും ഉണ്ടായി. രണ്ടു പേർ മുങ്ങി മരിച്ചു. നിരവധി വീട്ടുകളും തകർന്നു.