കുഴഞ്ഞുവീണ് ഗര്‍ഭിണിയായ യുവതി മരിച്ചു
നീലേശ്വരം :കുഴഞ്ചുവീണു ഗർഭിണ മരിച്ചു. പരപ്പച്ചാല്‍ സ്വദേശി ഖാലിദിന്റെ ഭാര്യ ഹസീന(34) ആണ് ഇന്നലെ രാത്രി കാഞ്ഞങ്ങാടുള്ള സഹോദരന്റെ വീട്ടില്‍ കുഴഞ്ഞുവീണത്. ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
8 മാസം ഗര്‍ഭിണിയായിരുന്നു. ഷബാസ്(13), ഷഫാ ഫാത്തിമ(4) എന്നിവര്‍ മക്കളാണ്. പരപ്പ, തോടന്‍ചാലിലെ പരേതനായ അബ്ദുള്ള-ഫാത്തിമ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍, ഷെബീന, യൂനസ്, ഷമീര്‍.