തിരുവനന്തപുരത്തെ ഗുരു പ്രതിമ അനാച്ഛാദനത്തില് ബോധപൂര്‍വം ഒഴിവാക്കിയെന്ന് സിപിഐ, നിഷേധിച്ച് മന്ത്രി കടകംപള്ളി
‘തിരുവനന്തപുരം: നമുക്ക് ജാതിയില്ല’ വിളംബരത്തിന്റെ നൂറാം വാര്‍ഷിക സ്മരണക്കായി സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരത്ത് സ്ഥാപിച്ച ശ്രീനാരായണ ഗുരുവിന്റെ പ്രതിമ അനാച്ഛാദനത്തെ ചൊല്ലി വിവാദം. ശ്രീനാരായണ ഗുരു പ്രതിമ ഉദ്ഘാടനത്തില്‍ തങ്ങളുടെ പ്രതിനിധികളെ ഒഴിവാക്കിയെന്ന് ആരോപിച്ച് സിപിഐ
സര്‍ക്കാര്‍ പരിപാടികളില്‍ സി.പി.ഐ ജനപ്രതിനിധികളെ ഒഴിവാക്കുന്ന പതിവുശീലം ഇത്തവണയും ആവര്‍ത്തിച്ചെന്ന് സിപിഐ പ്രസ്താവനയില്‍ ആരോപിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി, മുന്‍ മന്ത്രിയും സി.പി.ഐ നേതാവായ സി ദിവാകരന് എംഎല്‍എ ഉള്‍പ്പടെയുള്ള സിപിഐ ജനപ്രതിനിധികളെ ഒഴിവാക്കിയത് ബോധപൂര്‍വമാണെന്നും പാര്‍ട്ടി കുറ്റപ്പെടുത്തി.
ശ്രീ നാരായണ ഗുരു ഉയര്‍ത്തി പിടിച്ച ആശയങ്ങള്‍ ആധുനിക കേരളത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിനുളള മുന്‍കൈ പ്രവര്‍ത്തനങ്ങള്‍ നടത്തിയ പ്രസ്ഥാനമാണ് സി.പി.ഐയും പാര്‍ട്ടി ഉള്‍പ്പെട്ട ഗവണ്മെന്റുകളും എന്നിട്ടും സുപ്രധാനമായ ഒരു പരിപാടിയില്‍ തങ്ങളെ ഒഴിവാക്കിയ നടപടി തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്നും പാര്‍ട്ടി കുറ്റപ്പെടുത്തി.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പുതിയ എമര്‍ജന്‍സി മന്ദിരത്തിന്റെയും ലൈഫ് മിഷന് പദ്ധതി കെട്ടിടങ്ങളുടെ ഉദ്ഘാടനത്തിലും ജില്ലയില്‍ വിവിധ തലങ്ങളില്‍ ജനപ്രതിനിധികള്‍ ഉണ്ടായിട്ടും സിപിഐ പ്രതിനിധികളെ ഉള്‍പ്പെടുത്താതെ അവഗണിക്കുന്ന സമീപനമാണ് ഉണ്ടായിട്ടുള്ളതെന്നും അ്ദ്ദേഹം ചുണ്ടിക്കാട്ടുന്നു.
അതേസമയം, സിപിഐ ആരോപണങ്ങള്‍ക്കെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രന് കുറ്റപ്പെടുത്തി. ഡെപ്യൂട്ടി സ്പീക്കര്‍ വി ശശിയെ ക്ഷണിച്ചിരുന്നെന്ന് മന്ത്രി കടകംപള്ളി വിശദീകരിച്ചു.
ശ്രീ നാരയണ ഗുരുവിന്റെ ചരമദിനമായ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രതിമ അനാവരണം ചെയ്തത്. തിരുവനന്തപുരം മ്യൂസിയത്തിന് സമീപം ഒബ്സര്‍വേറ്ററി ഹില്‍സില്‍ സ്ഥാപിച്ച പ്രതിമ കേരള മുഖ്യമന്ത്രി പിണറായി വിജയന് അനാവരണം ചെയ്തു. ചടങ്ങില്‍ മന്ത്രി എകെ ബാലന് അദ്ധ്യക്ഷനും, മന്ത്രി കടകംപള്ളി സരേന്ദ്രന് മുഖ്യാതിഥിയുമായി. ഡോ. ശശി തരൂര്‍ എം.പി, മേയര്‍ കെ. ശ്രീകുമാര്‍, എം.എല്‍.എമാരായ വി.എസ്. ശിവകുമാര്‍ വി. കെ. പ്രശാന്ത് , ഒ. രാജഗോപാല്‍, ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ലളിതകലാ അക്കാഡമി ചെയര്മാന് നേമം പുഷ്പരാജ് എന്നിവരും പങ്കെടുത്തിരുന്നു. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ ഉണ്ണി കാനായയാണ് ശില്പം നിര്‍മിച്ചത്.