കാസർകോട്ട് എടിഎം പ്രവര്‍ത്തനരഹിതമാകുന്നത് പതിവായി.
ഉദുമയിൽ കൗണ്ടറിന് മുന്നില്‍ റീത്ത് വെച്ച്
നാട്ടുകാരുടെ പ്രതിഷേധം
ഉദുമ: രണ്ടാഴ്ചയിലേറെയായി എടിഎം പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാരുടെ പ്രതിഷേധം. എടിഎം കൗണ്ടറിന് മുന്നില്‍ റീത്ത് വെച്ചാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. ഉദുമ ടൗണിലുള്ള സിന്‍ഡിക്കേറ്റ് ബാങ്കിന്റെ എ ടിഎം കൗണ്ടറാണ് രണ്ടാഴ്ച്ചയിലേറയായി പ്രവര്‍ത്തനരഹിതമായിരിക്കുന്നത് ബാങ്കിന് മുന്നില്‍ തന്നെയാണ് എടിഎം ഉള്ളത്.ഓര്‍ഡര്‍ ചെയ്ത സ്പെയര്‍ പാര്‍ട്സ് എത്താത്തതിലാണ് റിപ്പയര്‍ വൈകുന്നതെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം പ്രവര്‍ത്തിക്കാത്ത എടിഎമ്മിന്റെ ഷട്ടര്‍ നാട്ടുകാര്‍ അടപ്പിച്ചു.റീത്തും ആദരാഞ്ജലികളും രേഖപ്പെടുത്തിയ കുറിപ്പെഴുതിയ ബോര്‍ഡും കൗണ്ടറിനു മുന്നില്‍ സ്ഥാപിച്ചിട്ടാണ് പ്രതിഷേധക്കാര്‍ മടങ്ങിയത്
ജില്ലയിൽ ഒട്ടുമിക്ക എ ടി എം കൗണ്ടറുകളും നിശ്ചലമാണെന്നാണ് പൊതുവിൽ ഉയർന്ന പരാതി. ചട്ടഞ്ചാൽ ടൗണിൽ മൂന്നിൽ രണ്ടെണ്ണവും പ്രവൃത്തിക്കാറില്ല. ജില്ലാ ആസ്ഥാന നഗരിയിലും സ്ഥിതി ഇതുതന്നെ. ബാങ്കുകളുടെ ലയന വും മറ്റുമായപ്പോൾ പ്രശ്നം കൂടുതൽ സങ്കീർണമായ നിലയിലാണ്. കാസർകോട് നഗര മധ്യത്തിലെ ചില കൗൺണ്ടറുകൾ
നിശ്ചലമായിട്ട് ദിവസങ്ങളായി.