ചെറുവത്തൂരിൽ ഒഴുക്കില്‍പ്പെട്ട് ചെത്തുതൊഴിലാളി മരിച്ചു
ചെറുവത്തൂര്‍ :തോട്ടിലെ ഒഴുക്കിൽ പെട്ട് ചെത്ത്തൊഴിലാളി മരിച്ചു. മയിച്ച എ. കെ. ജി ക്ലബിന് സമീപത്തെ പരേതനായ തത്തയില്‍ പൊക്കന്റെ മകന് പി.സുധാകരന് (സുധന്, 57) ആണ് ഒഴുക്കില്‍പ്പെട്ട് മരിച്ചത്.
തിങ്കളാഴ്ച രാവിലെ 9 മണിയോടെ വീടിന് സമീപത്തെ തോട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ച്ചയായ പെയ്തുകൊണ്ടിരിക്കുന്ന മഴയില്‍ മയിച്ച പ്രദേശത്ത് ജലനിരപ്പ് ക്രമതീതമായി ഉയര്‍ന്നിട്ടുണ്ട്. ഞായറാഴ്ച രാത്രിയില്‍ അപകടത്തില്പ്പെട്ടതാകുമെന്നു കരുതുന്നു. പോലീസ് സ്ഥലത്തെത്തി മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ഭാര്യ: അജിത.എം
മക്കള്‍: സുജിത, അഭിജിത്ത്, മരുമകന്: രൂപേഷ്( ഇടയിലെക്കാട്). സഹോദരങ്ങള്‍ : ഭരതന്, കൃഷ്ണന്, ശാമള, ഉഷ, നിഷ, മാലിനി