കമറുദ്ദീൻ എം എൽ എ യുടെ പീടിക കെട്ടിടത്തിലെ കോളേജ്: എസ്എഫ്ഐ പരാതി നല്‍കും
കെട്ടിട്ടത്തിന് അനുമതി ഇല്ല.
തൃക്കരിപ്പൂര്‍:എം സി ഖമറുദ്ദീന് എംഎല്‍എ ചെയര്‍മാനായ ട്രസ്റ്റിന്റെ പേരിലുള്ള തൃക്കരിപ്പൂര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രവര്‍ത്തിക്കുന്നത് അംഗീകാരമില്ലാത്ത കെട്ടിടത്തില്‍. അംഗീകാരമില്ലാത്ത കെട്ടിടത്തില്‍ കോളേജ് നടത്തുന്നതിനെതിരെ എസ്എഫ്ഐ തൃക്കരിപ്പൂര്‍ ഏരിയാകമ്മിറ്റി പരാതി നല്‍കും. പീടിക നടത്തുവാന്‍ അനുവദിച്ച കെട്ടിടമാണ് ഇത്. വിദ്യാഭ്യാസ സ്ഥാപത്തിന് ഫിറ്റ്നസ് സര്ടിഫിക്കറ്റും കോളേജിനില്ല. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഈ കോളേജില്‍ 400 ഓളം വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. ഭീമമായ ഡൊണേഷന്‍ ഉള്‍പ്പെടെ വാങ്ങുന്നു. എംഎല്‍എയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീറുമാണ് ട്രസ്റ്റ് ഭാരവാഹികള്‍. ഇതിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കുമെന്ന് ഏരിയാകമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.