മഹാരാഷ്ട്ര ഭീവണ്ടിയിൽ മൂന്നുനില കെട്ടിടം തകർന്ന് എട്ടുപേർ മരിച്ചു; നിരവധിപേർ കുടുങ്ങി
മുംബൈ : മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണ് എട്ടുപേര്‍ മരിച്ചു. പട്ടേല്‍ കോംപൗണ്ട് പ്രദേശത്തെ ജിലാനി പാര്‍പ്പിടസമുച്ചയമാണ് തകര്‍ന്നത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ 25 പേരോളം കുടുങ്ങിക്കിടക്കുന്നുവെന്നാണ് പ്രാഥമിക വിവരങ്ങള്‍.
സംഭവത്തെ തുടര്‍ന്ന് ദേശീയ ദുരന്ത പ്രതികരണ സേന സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തിന് പിന്നാലെ ഓടിക്കൂടിയ നാട്ടുകാര്‍ 20 പേരെ രക്ഷപ്പെടുത്തി. 21 ഫ്ളാറ്റുകളാണ് ഈ കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. പുലര്‍ച്ചെ 3.30 ഓടെ ഇതിലെ താമസക്കാര്‍ ഉറങ്ങിക്കിടക്കവേയാണ് കെട്ടിടം തകര്‍ന്നുവീണത്. 1984ലാണ് കെട്ടിടം നിര്‍മിച്ചതെന്നാണ് വിവരങ്ങള്‍.