കാസർകോട് : ജില്ലയിൽ കാലവർഷം കണക്കുന്നതിനിട യിൽ ഒരു മരണം. മധൂർ വില്ലേജിൽ പരപ്പാടി ചേനക്കോട് ഹൌസിൽ കൃഷ്ണ മണിയാണിയുടെ മകൻ ചന്ദ്രശേഖരനാണ് (37) വയലിൽ വെള്ളം നിറഞ്ഞ കുഴിയിൽ വീണ് മരിച്ചത്. ഞായറാഴ്ച സന്ധ്യയോടെയാണ് യുവാവ് കുഴിയിൽ വീണത്. വിവരമറിഞ്ഞു ഫയർ ഫോഴ്സും നാട്ടുകാരും പട് ലയിൽ നിന്നെത്തിയ ഒരു സംഘം യുവാക്കളും ചേർന്ന് രാത്രി 10.30 ഓടെ മൃതദേഹം പുറത്തേടുത്തു. കാസർകോട് നഗരത്തിലെ പാചക വാതക വിതരണ സ്ഥാപനത്തിലെ ഡ്രൈവറാണ് മരിച്ച ചന്ദ്രശേഖരൻ. അവിവാഹിതനാണ്. കൃഷ്ണ മണിയാണിയുടെ ഏക മകനാണ്.
അതിനിടെ മധൂർ വില്ലേജിൽ മൊഗറിൽ ഏഴുകുടുംബങ്ങളേ മാറ്റി പട്ളയിൽ മൂന്ന് കുടുംബങ്ങളേയും മാറ്റിപാർപ്പിച്ചു.
മഞ്ചേശ്വരം താലൂക്കിൽ മാവ് വീണ് ഫെലിക്സ് ഡിസൂസയുടെ വീട് തകർന്നു.
മഞ്ചേശ്വരം കൊഡ്ല മെഗറുവിലെ അബ്ദുൾ അസീസിന്റെ വീട് മഴയിൽ തകർന്നു.
ബന്തടുക്ക വില്ലേജിലെ ബേത്തലം രാമകൃഷ്ണനയുടെ വീട് ശക്തമായ മഴയിൽ ഭാഗീകമായി തകർന്നു
കുമ്പഡാജെ വില്ലേജിലെ ഉപ്പംഗള മൂലയിലെ ലക്ഷ്മി നാരായണഭട്ടിന്റെ വീട് മരം വീണ് ഭാഗികമായി തകർന്നു