തൃശ്ശൂര്‍: മുഖ്യമന്ത്രിയെയും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീനെതിരെയും
പൊലീസില്‍ പരാതി നല്കി അനില്‍ അക്കര എംഎല്‍എ. വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് 9 കോടി രൂപയുടെ അഴിമതി അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് അനില്‍ അക്കര പൊലീസില്‍ പരാതി നല്‍കിയത്.
മുഖ്യമന്തി, മന്ത്രി എ സി മൊയ്തീന്, ലൈഫ് മിഷന് സി ഈ ഒ എന്നിവര്‍ ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ കേസ് എടുത്ത് അന്വേഷിക്കണം എന്നാണ് എംഎല്‍എയുടെ ആവശ്യം. വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലാണ് അനില്‍ അക്കര പരാതി നല്‍കിയിരിക്കുന്നത്. തട്ടിപ്പില്‍ സര്‍ക്കാരിന് കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും പരാതി പറയുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരം ചോദിച്ച വിവരങ്ങള്‍ പോലും നല്കാന് സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും അനില്‍ അക്കര ആരോപിച്ചു