കാസർകോട്: മണൽ കടത്തുകാരനും കാസർകോട് സിഐയും ചേർന്ന് മാനസികമായി പീഡിപ്പിച്ചതിനെ തുടർന്ന് ആത്മഹത്യാശ്രമം നടത്തിയ യുവാവ് ആശുപത്രിയിൽ. വിദ്യാനഗർ ചാലക്കുന്നിലെ രാഹുലിനെ (23)യാണ് സി ഐ പി രാജേഷും മണൽ കടത്തുകാരനായ നാസറും ചേർന്ന് മാനസികമായി പീഡിപ്പിച്ചുവെന്ന പരാതി ഉയർന്നത്. ഇയാളെ നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാഹുലിന് സമീപവാസിയായ സിൻസാർ 40,000 രൂപ നൽകാനുണ്ടായിരുന്നു. ഈ തുക ആവശ്യപ്പെട്ടപ്പോൾ സിൻസാറിന്റെ ഉമ്മ കാറിന്റെ ആർസി ബുക്ക് നൽകി പണം തിരിച്ചു നൽകുമ്പോൾ മടക്കിത്തന്നാൽ മതിയെന്നറിയിച്ചു.ഈ കാർ വാങ്ങാൻ ലക്ഷ്യമിട്ടിരുന്ന മണൽ കടത്തുകാരനായ നാസർ സിഐയെ സ്വാധീനിച്ച് രാഹുലിനെയും അച്ഛൻ രാജുവിനെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് സ്റ്റേഷനിലെത്തിയ ഇവരോട് സിഐ, രാഹുലിനെ പോക്സോ കേസിൽ പ്രതിയാക്കി ജയിലിലടയ്ക്കുമെന്നും ഗൾഫിലേക്ക് തിരികെ പോകാൻ പറ്റാത്ത സാഹചര്യമുണ്ടാകുമെന്നും തനിക്ക് കുട്ടികളുണ്ടാകാതിരികനുള്ള വിദ്യ ഞങ്ങളുടെ കൈവശമുണ്ടെന്നും ഭീഷണിപ്പെടുത്തിയതായി പറയുന്നു. ജാതിപ്പേര് പറഞ്ഞു അധിക്ഷേപിക്കുകയും ചെയ്തു. ജില്ലാ പൊലീസ് മേധാവിയോട് പരാതിപ്പെടുമെന്നറിയിച്ചപ്പോൾ മേലുദ്യോഗസ്ഥയെ അവഹേളിച്ച് സംസാരിച്ചതായും രാഹുലിന്റെ അച്ഛൻ രാജു പറഞ്ഞു. എസ് പിയും നിങ്ങളും ഒക്കെ ഒരേ വർഗ്ഗക്കാർ അല്ലേയെന്നും കുറച്ചുദിവസം മാത്രമേ എസ് പി ഇനി കസേരയിൽ ഇരിക്കുകയുള്ളൂ വെ ന്നും താൻ സി ഐ ആയി ഇവിടെ തന്നെ ഉണ്ടാകുമെന്നും ആർസി കൊടുത്തില്ലെങ്കിൽ തന്നെ ഏതുവിധത്തിലും താൻ തീർക്കുമെന്നും എസ് ഐ അറിയിച്ചുവെന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് പറയുന്നു. ഇക്കാര്യങ്ങൾ പൊലീസിന് രാഹുൽ നൽകിയ മൊഴിയിലുമുണ്ട്.
ഷാർജയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന രാഹുൽ മൂന്നുമാസം മുമ്പാണ് നാട്ടിലെത്തിയത്. ഡിസംബറിൽ തിരികെ പോകാനിരുന്നതാണ്. ഇക്കാര്യം അറിയിച്ചപ്പോഴായിരുന്നു സിഐയുടെ ഭീഷണി. ഇതിൽ മനംനൊന്താണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് രാഹുൽ പറയുന്നത്.
മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ പൂർണരൂപം ..
ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ സമക്ഷം കാസർകോടു ചാലക്കുന്ന് സ്വദേശി കൃഷ്ണ മന്ദി റിലെ രാജു കൃഷ്ണ ബോധിപ്പിക്കുന്ന പരാതി
എൻറെ മകനും പ്രവാസിയുമായ രാഹുൽ അറും കാസർഗോഡ് ചാല സ്വദേശി സീൻസാറുമായി നടത്തിയ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിഷയത്തിൽ കാസർകോട് ടൗൺ പോലീസ് സി ഐ രാജേഷ് എന്നെയും മകനെയും വിളിപ്പിക്കുകയും കാസർകോട് നായന്മാർമൂലയിലുള്ള പുഴ മണൽ കടത്തു കാരൻ നാസറിനെ സാന്നിധ്യത്തിൽ ഞങ്ങൾക്ക് നേരെ അതിക്രൂരമായി പെരുമാറുകുയും തങ്ങളുടെ വാദം ഒന്നും കേൾക്കുക പോലും ചെയ്യാതെ പോക്സോ കേസിൽ പ്രതിയാക്കുമെന്നും കഞ്ചാവ് മയക്കുമരുന്ന് കേസുകളും തൻറെ മകനെ ഉൾപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ഞങ്ങളുടെ ജാതിപ്പേര് വിളിച്ച് കളിയാക്കുകയും ചെയ്തപ്പോൾ കാസർകോട് സൂപ്രണ്ട് ഓഫ് പോലീസ് ഡി ശില്പയേ വിവരം അറിയിക്കുമെന്നും നിങ്ങളുടെ പെരുമാറ്റത്തിൽ ഞങ്ങൾക്ക് പരാതി ഉണ്ടെന്ന് അറിയച്ചപ്പോൾ എസ് പി യെ വളരെ മോശമായി ചിത്രീകരിക്കുകയും നിങ്ങളുടെ വർഗ്ഗം തന്നെയല്ലേ എന്ന് ജാതി പെരുവിളിച്ചു അധിക്ഷേപിക്കുകയും ചെയ്തു . കൂടിപ്പോയാൽ കുറിചു ദിവസം മാത്രമേ ശില്പ എസ്പിയായി കാണുകയുള്ളൂ എന്നും കാസർകോട് സി ഐ യയി ഞാൻ തുടരുമെന്നും ഒരിക്കലും ഗൾഫിലേക്ക് തിരിച്ചുപോകാൻ സാധിക്കാത്ത വിധം തൻ്റെ മകനെ അകപ്പെടുത്തുമെന്നും കുട്ടികളുണ്ടാകാൻ തനിക്ക് സാധിക്കില്ലെന്നും അതിനുള്ള മരുന്ന് ഞങ്ങളുടെ കയ്യിലുണ്ടെന്നും ഭീഷണിപ്പെടുത്തി . തുടർന്ന് ഞങ്ങൾ എന്റെ വീട്ടിലേക്ക് എത്തുകയും മകൻ നിരാശനായി കാണപ്പെടുകയും ചെയ്തു. സിഐ അന്യായമായി പോക്സോ കേസ് ഉൾപ്പെടുത്തുമെന്നും പോലീസിൻറെ ഭാഗത്തുന്നുമുണ്ടായ ഉണ്ടായ മറ്റ് സംഭവങ്ങളും അമ്മയോട് പറഞ്ഞ് ഒരുപാട് കരയുകയും പിന്നീട് വീട്ടിൽ നിന്നും മകൻ ഇറങ്ങി പോവുകയും ചെയ്തു. പിന്നീട് ഞങ്ങൾ കാണുന്നത് ഞങ്ങളുടെ മകൻ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിലാണ് . തുടർന്ന് ഉടനെ ആശുപത്രിയിലേക്ക് എത്തിച്ചതിന് തുടർന്ന് മകൻറെ ജീവൻ രക്ഷിക്കാൻ സാധിച്ചു . എന്നാൽ ഇപ്പോഴും ഇതുപോലുള്ള ലോകത്ത് ജീവിക്കുന്നില്ലന്ന് പറഞ്ഞ് മകൻ വീണ്ടും ആത്മഹത്യ പ്രവണത കാണിക്കുന്നുണ്ട് . എൻറെ മകനെ ഈ രീതിയിൽ ക്രൂരമായി ക്രൂശിക്കുകയും അന്യായമായി അധികാരം ഉപയോഗിക്കാൻ ശ്രമിച്ച കാസർകോട് ടൗൺ പോലീസ് സ്റ്റേഷനിലെ സിഐ രാജേഷിനെ തിരെയും പുഴി കടത്തുകാരൻ നാസർ സിഐയും കൂട്ടാളി കുഞ്ഞിയെയും അന്വേഷണവിധേയമായി നടപടിയെടുക്കാൻ അപേക്ഷിക്കുന്നു .
ഞങ്ങൾക്കും മക്കൾക്കും ഈ ലോകത്ത് മാന്യമായി തന്നെ ജീവിക്കണം . നാളിതുവരെ ഒരു കേസ് പോലും എനിക്കും എൻറെ മകനും ഞങ്ങളുടെ കുടുംബത്തിന് ഉണ്ടായിട്ടില്ല . അത്ര നല്ല രീതിയിൽ ജീവിക്കുന്ന ഞങ്ങൾക്ക് തന്നെ ഇത്തരം ക്രൂരതകൾ നേരിടേണ്ടിവന്നത് വല്ലാണ്ട് ഭയപ്പെടുത്തുന്നു . നടപടി ഉണ്ടാകും എന്ന പ്രതീക്ഷയോടെ
രാജു കൃഷ്ണൻ
9895507997
9061932254