എന്‍.കെ പ്രേമചന്ദ്രന് എംപിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനായി എന്‍കെ പ്രേമചന്ദ്രന് എംപി ഡല്‍ഹിയിലാണ്.
മന്ത്രി നിതിന്‍ ഗഡ്കരി ഉള്‍പ്പെടെയുള്ളവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം വെട്ടിച്ചുരുക്കാനും തീരുമാനിച്ചിരുന്നു.പാര്‍ലമെന്റ് ചേരുന്നതിന് മുന്‍പാണ് ജനപ്രതിനിധികളില്‍ കൊവിഡ് പരിശോധന നടത്തിയത്. ഇതിലാണ് കൂടുതല്‍ എംപിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.