നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തെ 9 സ്വയംസേവകർക്ക് കോവിഡ്
മുംബൈ :നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് താമസിക്കുന്ന 9 മുതിര്‍ന്ന പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവരേയും ക്വാറന്റൈന് ചെയ്തതായും ആസ്ഥാനം സാനിറ്റൈസ് ചെയ്തതായും ഒരു ആര്‍എസ്എസ് ഭാരവാഹി, വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ആര്‍എസ്എസ് സര് സംഘചാലക് മോഹന്‍ ഭഗവതും ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷിയും ഇവിടെ ഉണ്ടായിരുന്നില്ല എന്നാണ് പറയുന്നത്. 20 മുതിര്‍ന്ന പ്രവര്‍ത്തകരാണ് ഇവിടെ താമസിക്കുന്നത്.
നാഗ്പൂരില്‍ കൊറോണ വൈറസ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ സെപ്റ്റംബര്‍ 30 വരെ ശനി, ഞായര്‍ ദിവസങ്ങളില്‍ ജനങ്ങള്‍ സ്വയം കര്‍ഫ്യൂ പാലിക്കണമെന്ന് മേയര്‍ സന്ദീപ് ജോഷി അഭ്യര്‍ത്ഥിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്, ലോക് സഭ എംപിമാര്‍ തുടങ്ങി നിരവധി ബിജെപി നേതാക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട് ഇതുവരെ. ഗഡ്കരി ചികിത്സയില്‍ തുടരുകയാണ്.