മംഗളൂരു മഴയിൽ മുങ്ങുന്നു സ്കൂള്‍ മതില് തകര്‍ന്ന് യുവാവ് മരിച്ചു
മംഗളൂരു: മംഗളൂരുവിലും പരിസരങ്ങളിലും കനത്ത മഴ. കുളൂരില്‍ ശക്തമായ മഴയെ തുടര്‍ന്ന് സ്കൂള്‍ മതില് തകര്‍ന്ന് യുവാവ് മരിച്ചു. നീർ മാ ര്ഗയില് താമസിക്കുന്ന ഉമേഷ് (38) ആണ് മരിച്ചത്.
ഉമേഷ് ജോലി ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്
മതില് ഇടിഞ്ഞ് ഉമേഷ് അതിനടി യിൽ പെടുകയായിരുന്നു. ഉമേഷിനൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് തൊഴിലാളികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നഗരത്തില്‍ കനത്ത മഴ തുടരുകയാണ്
പൊലീസും അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഉമേഷിന്റെ ജീവന് രക്ഷിക്കാനായില്ല. കാവൂര്‍ പോലീസ് കേസെടുത്തു