കൊച്ചി അല്‍ഖാഇദ വേട്ട: മുസറഫ് ഹസന് 10 വര്‍ഷമായി പെരുമ്പാവൂരിൽ ടെക്സ്റ്റൈല്‍സ് മാനേജര്‍
കൊച്ചി : തീവ്രവാദ ബന്ധം ആരോപിച്ച് എന്‍.ഐ.എ. പിടികൂടിയവരില്‍ മുസറഫ് ഹസന് 10 വര്‍ഷമായി ജോലി നോക്കിയിരുന്നത് പെരുമ്പാവൂരിലെ ബോംബെ ഫാഷന്‍ എന്ന ടെക്സ്റ്റൈല്‍സില്‍. ടെക്സ്റ്റൈല്‍സില്‍ മാനേജറായിരുന്നു മുസറഫ് എന്ന് ഉടമ പറഞ്ഞു
പിടിയിലായ യാകൂബ് ബിശ്വാസ് പ്രദേശത്ത് പുതുമുഖമാണ്. ഇയാള്‍ക്ക് പെരുമ്പാവൂര്‍ കണ്ടന്തറ ഹോട്ടലിലായിരുന്നു ജോലി. ഏലൂര്‍ പാതാളത്ത് കെട്ടിടം പണികള്‍ ചെയ്തിരുന്നയാളാണ് മുര്‍ഷിദ് ഹസന് (26) എന്ന് നാട്ടുകാര്‍ പറയുന്നു. പതിവായി പള്ളികളില്‍ നമസ്കാരത്തിന് എത്തുന്ന മര്‍ഷിദ് ഹസനെ കുറിച്ച് സംശയമൊന്നും തോന്നിയിരുന്നിെല്ലന്ന് സ്ത്രീകള്‍ അടക്കമുള്ള അയല്‍വാസികളും പറയുന്നു.
എന്നാല്‍, എല്ലാ ദിവസവും ജോലിക്ക് പോയിരുന്നിെല്ലന്ന് ഒപ്പം താമസിച്ചിരുന്നയാള്‍ വെളിപ്പെടുത്തി. സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതു മുതലാണ് മുര്‍ഷിദിനെ പ്രദേശത്ത് കാണാന്‍ തുടങ്ങിയത്. കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ നാസറിെന്റ ഉടമസ്ഥതയിലുള്ളതാണ് ഇയാള്‍ അടക്കമുള്ളവര്‍ താമസിച്ചിരുന്ന വീട്. നാസറിനെ ചോദ്യം ചെയ്യാനായി എന്‍.ഐ.എ. വിളിപ്പിച്ചിരുന്നു.
അതേസമയം, മുസറഫ് അമിതമായി മൊബൈല്‍ ഉപയോഗിച്ചിരുന്നതായി ബോംബെ ഫാഷന്‍ ഉടമ പറഞ്ഞു. മൂന്നുവര്‍ഷം ഷോപ്പില്‍ നിന്നശേഷം നാട്ടില്‍ പോയി ഭാര്യയും മക്കളുമായി തിരിച്ചെത്തി. രാവിലെ ഒമ്പതിന് കട തുറന്നിരുന്നതും രാത്രി എട്ടിന് കടയടച്ച് താക്കോല്‍ ഏല്പിച്ചിരുന്നതും ഇയാളാണ്.
വെള്ളിയാഴ്ച അര്‍ധരാത്രി പൊലീസ് വിളിച്ചപ്പോഴാണ് സംഭവം അറിഞ്ഞതെന്ന് ഉടമ പറഞ്ഞു. മൂന്നുമാസം മുമ്പാണ് മുടിക്കല്‍ വഞ്ചിനാട് സ്വകാര്യവ്യക്തിയുടെ വാടകക്കട്ടിടത്തില്‍ താമസമാക്കിയത്. അതിനുമുമ്പ് നാലഞ്ച് കി.മീ അകലെ മാവിന്‍ചുവട് ഉള്‍പ്പടെ സ്ഥലങ്ങളില്‍ താമസിച്ചിട്ടുണ്ട്. എപ്പോഴും നല്ല വേഷത്തിലാണ് കാണാറുള്ളതെന്ന് സമീപവാസകള് പറയുന്നു.
രണ്ട് മക്കള്‍ സമീപത്തെ സ്കൂളിലാണ് പഠിക്കുന്നത്. യാകൂബ് ബിശ്വാസ് രണ്ടരമാസം മുമ്പാണ് അടിമാലിയില്‍നിന്ന് എത്തിയത്. ഹോട്ടലിന് എതിര്‍വശം അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്ക് വാടകക്ക് നല്കിയ കെട്ടിടത്തിലായിരുന്നു താമസം. കൂടെ താമസിക്കുന്നവര്‍ക്കും അപരിചിതനാണ്.