കോവിഡിൽ അടിപതറി കാസർകോട് നഗര സഭ, വീഴ്ച ചൂണ്ടിക്കാട്ടിയ ജീവനക്കാർക്കെതിരെ നടപടിക്ക് ഭരണസമിതി
കാസർകോട്: കാസർകോട് നഗരസഭയിൽ 36 പേർക്ക് കോവിഡ് സ്ഥിരീകരിച്ച സംഭവം കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിലുണ്ടായ വീഴചയാണെന്ന് ചൂണ്ടിക്കാട്ടിയ ജീവനക്കാർക്കെതിരെ നടപടിക്ക് നഗരസഭ സെക്രട്ടറി നിർദേശം നൽകി.
റവന്യൂ ഓഫിസർ, രജിസ്ട്രാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എന്നിവർക്കെതിരെയാണ് നടപടിക്ക് നിർദേശം. നഗരസഭയുടെ വീഴ്ച ജീവനക്കാരുടെ വാട്സ് ആപ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തതിന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രൂപേഷിനും നഗരസഭ രജിസ്ട്രാർ കൂടിയായ ഹെൽത്ത് ഇൻസ്പെക്ടർ മധുസൂദനനും കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.
നഗരസഭ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ ഇതുസംബന്ധിച്ച് അഭിപ്രായമുന്നയിച്ച റവന്യൂ ഓഫിസർ റംസി ഇസ്മായിലിന് മെഡിക്കൽ ലീവ് നിഷേധിച്ചു. 36പേർക്ക് കോവിഡ് പോസിറ്റിവായതോടെ മുഴുവൻ ജീവനക്കാരിലും ആശങ്കയുണ്ടായിരുന്നു.